ഭാര്യയുടെ മൃതദേഹവും ചുമന്ന് നടന്ന മാഞ്ചിയുടെ ജീവിതം മാറിമറിഞ്ഞു; ബൈക്കില്‍ സഞ്ചാരവും സാമ്പത്തിക ഭദ്രതയും; ചെയ്യുന്നത് കൃഷിപ്പണി തന്നെ

ഭുവനേശ്വര്‍: വാഹനത്തില്‍ കൊണ്ടുപോകാന്‍ കാശില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്ന് ഇന്ത്യയുടെ കണ്ണീരായി മാറിയ ദനാ മാഞ്ചിയെ ഓര്‍മ്മയില്ലേ? ആ സംഭവത്തോടെ മാഞ്ചിയുടെ ജീവിതം മാറി മറിഞ്ഞു. കാറില്‍ പോലും കയറിയിട്ടില്ലാത്ത മാഞ്ചിയെ ബഹറിന്‍ സര്‍ക്കാര്‍ അവിടെ വിളിച്ച് പാരിതോഷികം നല്‍കിയിരുന്നു.

ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി മാഞ്ചി നടന്ന അതേവഴികളിലൂടെയാണ് ഇന്നും അദ്ദേഹത്തിന്റെ സഞ്ചാരം. ഇരുചക്രവാഹനത്തിലാണെന്ന് മാത്രം. ഹോണ്ടയുടെ ഷൈന്‍ ബൈക്കിലാണ് മാഞ്ചിഇ്പപോല്‍ സഞ്ചരിക്കുന്നത്. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് വിവിധ വ്യക്തികളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതിലൂടെ മാഞ്ചിക്ക് ഇന്ന് കുഴപ്പമില്ലാത്ത സാമ്പത്തിക ഭദ്രതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാങ്കില്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ വലിയ തുക സ്ഥിരനിക്ഷേപമുണ്ട്. പെണ്‍മക്കള്‍ മൂന്ന് പേരും ഭുവനേശ്വറിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ അവരെ ഏറ്റെടുക്കുകയായിരുന്നു. വീട് പണിയും പുരോഗമിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയില്‍ നിന്ന് വീട് നിര്‍മ്മാണത്തിന് മാഞ്ചിക്ക് സഹായം ലഭിച്ചിരുന്നു. പുനര്‍വിവാഹിതനായ മാഞ്ചി വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുകയാണ്. മാഞ്ചിയുടെ മൂന്നാം ഭാര്യ അലമാതി ദേയി ഗര്‍ഭിണിയാണ്.

അത്യാവശ്യം സാമ്പത്തിക ഭദ്രത നേടിയെങ്കിലും കൃഷിപ്പണി തന്നെയാണ് മാഞ്ചി ചെയ്യുന്നത്. ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി മാഞ്ചി നടന്ന് വീട്ടിലേക്ക് പോയത് ദേശീയ മാധ്യമങ്ങളിലും രാജ്യന്തര മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. ഭുവനേശ്വറിലെ കലഹണ്ടി ഗ്രാമനിവാസിയാണ് മാഞ്ചി.

വാര്‍ത്ത അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ മാഞ്ചിക്ക് ബഹ്റിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫ ഒന്‍പത് ലക്ഷം രൂപ നല്‍കിയിരുന്നു. സുലബ് ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ടിലെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പ്രതിമാസം പതിനായിരം രൂപ മാഞ്ചിയുടെ മകള്‍ ചാന്ദ്നിക്ക് ലഭിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ നല്‍കുന്ന 80000 രൂപ ഇദ്ദേഹത്തിന്റെയും മക്കളുടേയും പേരില്‍ നാല് തവണകളായി ലഭിക്കുന്ന വിധം അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.

Top