ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!..പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വിദേശവനിത ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം . ലിഗയുടെ കഴുത്തിലെ അസ്ഥിയിൽ പൊട്ടൽ കണ്ടെത്തി . കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ലിഗയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇത് ശ്വാസതടസ്സം കൊണ്ട് ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്‍റെ നിഗമനം.ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളിൽ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കിൽ തരുണാസ്ഥികളിൽ പൊട്ടൽ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്ന ആദ്യ നിഗമനത്തെ സാധൂകരിക്കുന്ന രീതിയിലാണ് പുതിയ തെളിവ്. ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലും ആഴത്തിൽ മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. ഇത് ബലപ്രയോഗത്തിനിടയിൽ സംഭവിച്ചതാകാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു.ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതമുണ്ട്. ബലത്തില്‍ പിടിച്ചുതളളിയത് പോലെയാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥലപരിശോധന നടത്തിയ ഫോറൻസിക് സംഘത്തിന്‍റേതാണ് ഈ നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, മൃതദേഹം ആദ്യം കണ്ട പരിസരവാസികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പൊലീസ് കാണുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ഇവർ മൃതദേഹം കണ്ടിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ലിഗ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്നതാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഏപ്രില്‍ 20നാണ് തിരുവല്ലം വാഴമുട്ടത്തെ കായലോരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒരു മാസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. പിറ്റേന്ന് സഹോദരി എലിസയും ഭര്ത്താവ് ആന്‍ഡ്രുവും എത്തി മൃതദേഹം ലിഗയുടേത് തന്നെയന്ന് സ്ഥിരീകരിച്ചു.എന്നാല്‍ ഇതിനും രണ്ടാഴച മുമ്പ് നാട്ടുകാരില്‍ ചിലര്‍ മൃതദേഹം കണ്ടിരുന്നുവെന്ന് പൊലീസിന് വ്യക്തമായി. സ്ഥലത്ത് മദ്യപിക്കാനും കഞ്ചാവ് ഉപയോഗിക്കാനുമെല്ലാം എത്തിയിരുന്ന യുവാക്കളില്‍ രണ്ട് പേര്‍ കണ്ടുവെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലിഗയുടെത് കൊലപാതകമാണെന്ന സൂചനകള്‍ നല്‍കുന്നതാണെന്നാണ് വിവരം.LIZE SKROMANE

എന്നാല്‍ ഇവര്‍ക്ക് മരണത്തില്‍ ഏന്തെങ്കിലും പങ്കുണ്ടോ എന്ന് ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ കൊലപാതകം തന്നെയെന്ന് അന്വേഷണം സംഘവും ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. സഹോദരി എലിസയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മനശാസ്ത്രജ്ഞരുടെ കൂടി സഹായത്തോടെ പൊലീസ് ലിഗയുടെ സ്വഭാവം അനുമാനം ഇതാണ്.വിഷാദ രോഗിയെങ്കിലും ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല, ഇത്തമൊരു സ്ഥലത്തേക്ക് സ്വമേധയാ പോകാന്‍ ഇഷ്ടപ്പെടുന്നയാളല്ല ലിഗ. മാത്രമല്ല മൃതദേഹത്തില്‍ കണ്ടെത്തിയ വിദേശ ബ്രാന്‍ഡിലുള്ള ജാക്കറ്റ് കോവളത്തും പരിസരത്തും ഉള്ള കടകളിലൊന്നും ലഭ്യമല്ല, ഇത്തരമൊരു ജാക്കറ്റ് വാങ്ങാന്‍ ആവശ്യമായ പണവും ലിഗയുടെ കൈവശം ഉണ്ടായിരുന്നില്ല. ആഴമേറിയ മുറിവുകള്‍ കഴുത്തിലും കാലിലും ഉണ്ടെന്ന പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളും കൊലപാതകമെന്ന പൊലീസ് നിഗമനത്തെ അടിവരയിടുന്നു.

അതേസമയം, കേസിലെ പ്രതികൾ ഇന്ന് വൈകിട്ടോടെ അറസ്റ്റിലായേക്കുമെന്നാണു സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകിട്ടു പൊലീസിനു കൈമാറും. മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണു സൂചന. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നാലുടൻ പൊലീസ് അടുത്ത നടപടികളിലേക്കു കടക്കും. മരണവുമായി ബന്ധപ്പെട്ട് എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഉച്ചകഴിഞ്ഞ് റിപ്പോർട്ട് കൈമാറുമെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു. ഐജി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

കാണാതായ വിദേശവനിത ലിഗയുടെ മൃതദേഹത്തിനു സമീപം കണ്ടെത്തിയ മുടിയിഴ പൊലീസ് കസ്റ്റഡിയിലുള്ളയാളുടേതെന്നും സംശയമുണ്ട്. ഡിഎൻഎ ടെസ്റ്റിൽ ഇതും പരിശോധിക്കുന്നുണ്ട്. ലിഗയോടൊപ്പം വർക്കലയിലും കോവളത്തും പല തവണ കണ്ടതായി പറയപ്പെടുന്നയൊരാൾക്കു മരണവുമായി നേരിട്ടു ബന്ധമുണ്ടെന്നാണ് സൂചന. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. രണ്ടാഴ്ച മുൻപും ഇയാൾ പരിസരത്തു തന്നെയുണ്ടായിരുന്നതായാണ് സൂചന. കോവളം സ്വദേശിയായ ഇയാൾ ടൂറിസ്റ്റ് ഗൈഡും യോഗ പരിശീലകനുമാണ്. നന്നായി ഇംഗ്ലിഷ് സംസാരിക്കാനും വിദേശികളെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയും പരിചയമുണ്ട്. വർക്കലയിൽ ലിഗ താമസിച്ചിരുന്ന റിസോർട്ടിൽ ഇയാൾ ചെന്നിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ലിഗയെ കണ്ടെത്തുന്നവർക്കു ലക്ഷക്കണക്കിനു രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു പോലും ഇവരിലാരും വിവരമറിയിച്ചില്ലെന്നത് പൊലീസ് സംശയത്തോടെയാണു കാണുന്നത്. ഇവർ മൃതദേഹം നേരത്തെ തന്നെ കണ്ടിട്ടുണ്ടാകുമെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിനു ശേഷം പലരും ലിഗ നടന്നുപോകുന്നതായി കണ്ടെന്നു മൊഴി നൽകുന്നതിനെയും പൂർണമായും പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മുൻപെങ്ങും വിവരം നൽകാത്തവർ ഇപ്പോൾ വിവരം നൽകുന്നത് പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്.

Top