വളർത്തമ്മയെ ചതിച്ച് ലോക്കറിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണ്ണവുമായി യുവതി മുങ്ങി: കോടികളുടെ ആസ്ഥി ഉപേക്ഷിച്ച് യുവതി മുങ്ങിയത് മീൻ വിൽപ്പനക്കാരനൊപ്പം

തിരുവനന്തപുരം: വളർത്തമ്മയെ ചതിച്ച് 30 പവൻ സ്വർണ്ണവുമായി കാമുകനൊപ്പം മുങ്ങിയ യുവതിയെ പൊലീസ് പിടികൂടി. അമ്മയെ പറ്റിച്ച് ലോക്കറിന്റെ താക്കോൽ സ്വന്തമാക്കിയ ശേഷമാണ് യുവതി മുങ്ങിയത്.

ലക്ഷങ്ങൾ ആസ്ഥിയുള്ള കുടുംബം ഉപേക്ഷിച്ച് മീൻവിൽപ്പനക്കാരനായ കാമുകനൊപ്പമാണ് യുവതി പോയത്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. ജയകുമാരി എന്ന സ്ത്രീയെയാണ് വളർത്തുമകൾ ശ്രീനയ കാമുകനുവേണ്ടി വഞ്ചിച്ചത്.

പാറശ്ശാല ബാങ്കിലെ ലോക്കറിൽ ജയകുമാരി 30 പവൻ സ്വർണം സൂക്ഷിച്ചിരുന്ന സ്വർണം തട്ടിയെടുത്താണ് ശ്രീനയ കാമുകനൊപ്പം മുങ്ങിയത്.

ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രീനയ മാതാവ് പുറത്തു നിൽക്കുകയാണെന്ന് പറഞ്ഞു ലോക്കർ തുറന്നു നൽകാൻ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.

താക്കോൽ കൈവശം ഉള്ളതിനാലും പലതവണ മാതാവിനോടൊപ്പം വന്നതിനാലും ശ്രീനയെ സംശയം തോന്നാതെ ബാങ്ക് ജീവനക്കാർ ലോക്കർ തുറന്ന് നൽകി. മകൾ വൈകിട്ട് വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കടന്നതായി ജയകുമാരി അറിഞ്ഞത്.

അതേ സമയം തന്നെ ലോക്കറിന്റെ താക്കോൽ കാണാനില്ലെന്നു മനസ്സിലാക്കിയ ജയകുമാരി ബാങ്കിൽ എത്തിയപ്പോഴാണ് സ്വർണം നഷ്ടമായ കാര്യം മനസ്സിലാക്കുന്നത്.

ഇക്കാര്യത്തിൽ ജയകുമാരി നൽകിയ പരാതി ബാങ്ക് അധികൃതർ പാറശാല പോലീസിന് കൈമാറി. ഇതിനിടെ ശ്രീനയയെ കാണാനില്ലെന്ന് ജയകുമാരി തമിഴ്നാട്ടിലെ പളുങ്കൽ പോലീസ് സ്റ്റേഷനിലും പരാതി നൽകി.

കാമുകനൊപ്പം ബൈക്കിലെത്തിയണ് ബാങ്ക് ലോക്കറിൽ നിന്നും ശ്രീനയ സ്വർണ്ണം എടുത്തു എന്ന് പോലീസ് പറഞ്ഞു.കാമുകനുമൊത്ത് ശ്രീനയ വീടുവിട്ട് ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വർണ്ണം അയാളുടെ വീട്ടിൽ നിന്ന് പോലീസ് വീണ്ടെടുത്തു.
ഇതിനിടെ വിവാഹം രജിസ്റ്റർ ചെയ്ത ഇരുവരും കാണ്മാനില്ല എന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് വൈകിട്ട് കുഴിത്തുറ കോടതിയിൽ ഹാജരായി. എന്നാൽ ആൾ മാറാട്ടം നടത്തി മോഷണം നടത്തിയെന്ന് സഹകരണ ബാങ്ക് പരാതി നൽകിയതിനെത്തുടർന്ന് പളുങ്കിൽ പോലീസ് ഇരുവരെയും പാറശ്ശാല പോലീസിനെ കൈമാറി.

Top