ആരോഗ്യമുള്ള യുവാക്കളുടെ പുരുഷ ബീജം നല്‍കാന്‍ കഴിയുമോ ?

ലോഹിയുടെ ജീവിതത്തില്‍ നിന്നായിരുന്നു ആ മോഹന്‍ലാല്‍ കഥാപാത്രം പിറന്നത് സിബി മലയില്‍ – മോഹന്‍ലാല്‍ ലോഹിതദാസ് ടീമിന്‍റെ ദശരഥം മോഹന്‍ലാലിന്‍റെ നടനമനോഹര മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമായിരുന്നു .മലയാള സിനിമയില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ദശരഥത്തിന്‍റെ കഥയുടെ സ്പാര്‍ക്ക് ലോഹിതദാസിന് ലഭിക്കുന്നത് സ്വന്തം ജീവിതത്തില്‍ നിന്നുതന്നെയാണ്. ഒരിക്കല്‍ ലോഹിക്ക് പരിചയമുള്ള ഒരു ലേഡി ഡോക്ടര്‍ ലോഹിക്ക് ഒരു കത്ത് കൊടുത്തയച്ചു. ആരോഗ്യമുള്ള യുവാക്കളുടെ സെമന്‍ (പുരുഷ ബീജം) നല്‍കാന്‍ കഴിയുമോ എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് വായിച്ചപ്പോള്‍ ലോഹിക്ക് ചളിപ്പും ജാള്യതയും തമാശയുമാണ് തോന്നിയത്. ജിവിതത്തില്‍ ഇന്നോളം കേട്ടില്ലാത്ത ഒരു കാര്യം . ലോഹി ഉടനടി ലേഡി ഡോക്ടറുടെ അടുത്ത് പോയി കാര്യം അന്വേഷിച്ചു.

കൃതിമ ബീജസങ്കലനം വളരെ ലഘുവായ കാര്യമാണെന്നും പുരുഷന്‍റെ ബീജ ശേഷിക്കുറവുകൊണ്ട് കുട്ടികള്‍ ജനിക്കാത്ത ദമ്പതികള്‍ക്ക് അവലംബിക്കാവുന്ന ഒരു മാര്‍ഗ്ഗമാണെന്നുമായിരുന്നു ഡോക്ടര്‍ ഗൗരവസ്വഭാവത്തില്‍ ലോഹിക്ക് വിശദീകരിച്ച് കൊടുത്തത്. ശുക്ല ദാനം ചെയ്യുന്ന ആളോട് ഒരു കാരണവശാലും ഒരു കാര്യവും സത്യമായി വെളിപ്പെടുത്തരുതെന്നും പറഞ്ഞിരുന്നു .ഈ ഒരു വിചിത്രമായ സംഭവത്തില്‍ നിന്നായിരുന്നു മലയാളസിനിമയുടെ ഉള്ളുലച്ച മോഹന്‍ലാലിന്‍റെ അനശ്വര കഥാപാത്രമായ രാജീവ് മേനോന്‍ പിറന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top