ദിലീപ് പറഞ്ഞതൊക്കെ ശരിയെന്ന് സമ്മതിച്ച് ബെഹ്റ; ആര് പറയുന്നത് ജനം വിശ്വസിക്കും?

വീണ്ടും ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ച ദിലീപ് ജാമ്യ ഹർജിയിലുന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പോലീസിനെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ജയിൽ നിന്ന് സുനി അയച്ച ഭീഷണിക്കത്ത് അന്നു തന്നെ ഡിജിപിക്ക് വാട്സ്ആപ്പ് ചെയ്തുവെന്നാണ് ദിലീപ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ശരിയാണെന്ന് ഡിജി പി ലോക്നാഥ് ബെഹ്റ പ്രമുഖ ചാനലിന് നല്‍കിയ പ്രതികണത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് പറയുന്നത് ശരിയാണെന്ന് ബെഹ്റപറയുന്നു. അതേസമയം പോലീസ് പറയുന്നതും ശരിയാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ആര് പറയുന്നതാണ് കൂടുതൽ ശരിയെന്ന് പരസ്യമായിപറയാനാകില്ലെന്നും ബെഹ് പറയുന്നത്.

കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പറയുന്നത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അതേസമയം ദിലീപ് പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ വിശദമാക്കി കോടതിയിൽ സത്യവാങ് മൂലം നൽകുമെന്നും ബെഹ്റ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനി ജയിലിൽ നിന്ന് തനിക്കയച്ച കത്ത് അന്നു തന്നെ ഡിജിപി ബെഹ്റയെ ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും അറിയിച്ചെന്നും രണ്ട് ദിവസം കഴിഞ്ഞ് രേഖാമൂലം പരാതി നൽകിയെന്നുമാണ് ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണ് പരാതിപ്പെട്ടതെന്നായിരുന്നു പോലീസിന്റെ വാദം. ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയിലെ ആരോപണങ്ങൾ പോലീസിനെ പ്രതിരോധത്തിലാക്കുന്നതാണെന്നും വിവരങ്ങളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് ബെഹ്റ പറയുന്നത്. അതിനാൽ അങ്ങനെയൊരാളിൽ നിന്ന് പരാതി ലഭിക്കുമ്പോൾ പല കാര്യങ്ങളും പോലീസിന് അന്വേഷിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറയുന്നു. അത് പോലീസ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top