കാമുകനുമായുള്ള അവിഹിതബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ യുവതി കൊന്നു

ഗ്വോളിയോര്‍ :കാമുകനുമായുള്ള രഹസ്യബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. അമ്മയോടും സഹോദരനോടും കാമുകനോടുമൊപ്പം ചേര്‍ന്നാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.മധ്യപ്രദേശിലെ ഗ്വോളിയോറിന് അടുത്തുള്ള ഗ്രാമത്തിലെ 23 വയസ്സുകാരനായ റോക്കി റാവത്താണ് കൊല ചെയ്യപ്പെട്ടത്.കുറച്ചു കാലമായി റോക്കിയുടെ ഭാര്യ ലക്ഷ്മി തന്റെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. യുവതി ഗര്‍ഭിണിയായിരുന്നു. ഇതിനിടയില്‍ ലക്ഷ്മിയുടെ വയറ്റില്‍ വളരുന്ന കുഞ്ഞ് തന്‍െതല്ലെന്നും യുവതിയുടെ കാമുകന്റെതാണെന്നും റോക്കിക്ക് സംശയം ഉടലെടുത്തു. ഇതിനെ തുടര്‍ന്ന് ഇക്കാര്യം ലക്ഷ്മിയെ ഫോണ്‍ വിളിച്ച് ചോദിച്ചു.goliyor3

യുവാവ് സത്യം മനസ്സിലാക്കി എന്ന് അറിഞ്ഞ ലക്ഷ്മി ഇദ്ദേഹത്തെ തന്റെ വീട്ടിലേക്ക് വന്ന് രണ്ട് ദിവസം താമസിക്കുവാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം യുവതിയുടെ അമ്മയും സഹോദരനും കാമുകനും ചേര്‍ന്ന് ഇദ്ദേഹത്തെ കൊലപ്പെടുത്താന്‍ പദ്ധതികള്‍ ആസുത്രണം ചെയ്തു. റോക്കിയുടെ കയ്യില്‍ നിന്നും സഹോദരന്‍ പണ്ട് വന്‍തുക കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കാനും റോക്കി അവശ്യപ്പെട്ടിരുന്നു.ഇതു കൊണ്ടാണ് സഹോദരനും കൃത്യത്തില്‍ പങ്കാളിയായത്.goliyr2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടിലെത്തിയ റോക്കിയേയും കൊണ്ട് സഹോദരനും കാമുകനും രാത്രി കുറച്ച് ദൂരെയുള്ള കൃഷിപ്പാടത്തിലേക്ക് പോയി. അവിടെ വെച്ച് മൂവരും മദ്യപിച്ചു. ഇതിനിടയില്‍ കാമുകന്‍ യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അന്യദേശമായത് കൊണ്ട് തന്നെ യുവാവിന്റെ മൃതദേഹം തുടക്കത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല.യുവാവിന്റെ ഫോണ്‍ കോളുകള്‍ വെച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും മറ്റു പ്രതികളും പൊലീസ് പിടിയിലാവുന്നത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.

Top