പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയക്ക് ഭീഷണികത്ത്; മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളുണ്ടാക്കി: 22 കാരന്‍ പിടിയില്‍

മണ്ണാര്‍ക്കാട്: പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഉണ്ടാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തുനാട്ടുകര മുണ്ടക്കുന്ന് മരുതംപാറയില്‍ ഹംസയുടെ മകന്‍ ഹംഷീറാണ് (22) പിടിയിലായത്.

ഇയാള്‍ 19കാരിയുടെ അമ്മയ്ക്ക് ഭീഷണിക്കത്തുമയച്ചിരുന്നു. ഫിബ്രവരി 20നായിരുന്നു ഇത്. ഫിബ്രവരി 23നാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ്‌ചെയ്ത് നഗ്‌നചിത്രങ്ങളാക്കിയശേഷം കൂട്ടുകാര്‍ക്കും ചില പരിചയക്കാര്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു. നാട്ടുകല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ മണ്ണാര്‍ക്കാട് സി.ഐ. പി.എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രദേശവാസിയായ ഒരാളുടെ ഫോണാണ് ഹംഷീര്‍ ചിത്രമുണ്ടാക്കാനായി ഉപയോഗിച്ചത്. ഫിബ്രവരി 20ന് തന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി ഉടമ പോലീസില്‍ പരാതിപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടുമായി ബന്ധമുള്ളവരെയും നിരീക്ഷിച്ചുവരികയായിരുന്നു പോലീസ് .ഐ.ടി. ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Top