പത്താംക്ലാസുകാരിയോട് പ്രണയം; ഒടുവില്‍ സംഭവിച്ചത്

പ്രണയം മൂത്ത് പത്താംക്ലാസുകാരിയുമായി ഒളിച്ചോടിയ പത്തൊമ്പതുകാരൻ പിടിയിൽ. പുന്നയൂർക്കുളം പൂഴിക്കള സ്വദേശി ഷിനാസാണ് പിടിയിലായിരിക്കുന്നത്. പെരുമ്പടപ്പ് പോലീസാണ് ഇയാളെ പിടികൂടിയത്.

രണ്ട് ദിവസം മുമ്പാണ് പത്താംക്ലാസ് വിദ്യാർഥിനിയെയും കൊണ്ട് ഷിനാസ് ഒളിച്ചോടിയത്. ഇതിനു പിന്നാലെ മകളെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാവക്കാട് ഭാഗത്തു നിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കിലെ പെട്രോൾ തീർന്നതിനെ തുടർന്ന് ഇരുവരും വഴിയരികില്‍ നിൽക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്‍റെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്.

ഷിനാസിനെതിരെ പോസ്കോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. ഷിനാസിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

Top