കാമുകിയെ ഞെട്ടിയ്ക്കാന്‍ കാറില്‍ രണ്ടായിരത്തിന്റെ നോട്ട് കൊണ്ട് അലങ്കരിച്ചു; കാമുകനെ പോലീസ് പൊക്കി അകത്താക്കി

മുംബൈ: പ്രേമത്തിന് കണ്ണും മൂക്കുമൊന്നുമില്ലെങ്കിലും പ്രേമം തലയ്ക്ക് പിടിച്ച് വട്ടായാലോ…അങ്ങിനെ യൊരു കാമുകന്‍ ഇന്ന് അഴിക്കുള്ളിലുമായി. വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ സര്‍പ്രൈസ് ചെയ്യിക്കാന്‍ വ്യത്യസ്തമായ ‘ഗിഫ്റ്റ്’ ഒരുക്കിയ യുവാവിനെ പോലീസ് പൊക്കി. 2000 രൂപയുടെ നോട്ടുകൊണ്ട് കാര്‍ പൂര്‍ണമായി അലങ്കരിച്ച യുവാവിനെ പോലീസ് പിടികൂടി.

ഇന്ന് മുംബൈയിലാണ് സംഭവം. നോട്ടുകൊണ്ട് അലങ്കരിച്ച കാറുമായി ഇയാള്‍ നഗരത്തിലിറങ്ങിയ ഉടന്‍ ആളുകള്‍ ബഹളമുണ്ടാക്കി. ഇതോടെ വാഹനം തടഞ്ഞ് പോലീസ് ഇയാളെ അറസ്റ്റുചെയ്തു. കാമുകിയ്ക്ക് സമ്മാനിക്കാനാണ് ഇയാള്‍ കാറില്‍ നോട്ടുകള്‍ ഒട്ടിച്ച് അലങ്കരിച്ചതെന്ന് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top