ഭാര്യയെ കാമുകൻ പീഡിപ്പിക്കുന്നു; പരാതിയുമായി ഭർത്താവ് ഐജിയ്ക്കു മുന്നിൽ

ക്രൈ ഡെസ്‌ക്

കൊച്ചി: വിചിത്രമായ പരാതിയുമായാണ് കഴിഞ്ഞ ദിവസം ഐജി ഓഫിസിൽ ആ ഭർത്താവ് എത്തയത്. തന്റെ ഭാര്യയെ കാമുകൻ ക്രൂരമായി പീഡിപ്പിക്കുന്നെന്ന പരാതിയാണ് ഭർത്താവ് നൽകയത്. മൂന്നാഴ്ച മുമ്പ് കൊച്ചി നഗരത്തിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ഐജിക്ക് പരാതി നൽകിയത്. യുവതി ഇപ്പോഴും അക്രമിയുടെ വീട്ടു തടങ്കലിൽ ആണെന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് എടുക്കാതെ പോലീസ് ഒത്തുകളിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂലൈ 28ന് രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു യുവതി. ശരീരമാസകലം പരിക്കേറ്റ യുവതിയുടെ കയ്യിൽ മൂർച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ മുറിവുണ്ടായിരുന്നു. അമിതമായി മദ്യം ഉള്ളിൽ ചെന്നിരുന്നു. കുടിപ്പിച്ചതാണെന്ന് സംശയിക്കാൻ പാകത്തിന് കവിളിന് ഇരുവശത്തും ബലം പ്രയാഗിച്ചതിന്റെ അടയാളവും ഉണ്ടായിരുന്നു. ആശുപത്രി രേഖയിൽ നിന്നു തന്നെ സംഭവം ഗൗരവമാണെന്ന് ബോധ്യപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കുന്നില്ല എന്നാണ് ഭർത്താവ് പറയുന്നത്.

താനുമായി അകന്ന ശേഷം ഒപ്പം കഴിയുന്നയാളിൽ നിന്നും യുവതിക്ക് ക്രൂരമായ പീഡനമാണ് സഹിക്കേണ്ടി വന്നതെന്നു ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് മരട് പോലീസ് എത്തി യുവതിയിൽ നിന്നും മൊഴി എടുത്തെങ്കിലും മൂന്നാഴ്ചയായി പോലീസ് കേസെടുത്തിട്ടില്ല. ഭർത്താവിനോട് തനിക്ക് പരാതി ഇല്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞെന്നാണ് പോലീസിന്റെ വിശദീകരണം.
എന്നാൽ യുവതിയുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ഇയാളുടെ ഭീഷണിയെ തുടർന്നാണ് പരാതിയില്ലെന്ന് പറയുന്നതെന്നും ഭർത്താവ് ആരോപിച്ചു.

പോലീസിന്റെ നടപടി സ്ത്രീ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണെന്നും യുവതി ഫോണിൽ വിളിച്ചത് അനുസരിച്ചാണ് താൻ ചെന്നതെന്നും ഇയാൾ പറഞ്ഞു. യുവതി ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയിൽ തന്നെയാണെന്നും നേരിൽ കാണാനായിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഭർത്താവ് വ്യക്തമാക്കി.

Top