ഓടുന്ന കാറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളെ പോലീസ് രക്ഷിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ സ്വദേശിയായ ഇരുപത്തൊന്നുകാരനും പത്തൊമ്പത്കാരിയായ കോളേജ് വിദ്യാര്‍ഥിനിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ട്യൂഷനു പോയിട്ട് പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.പെൺകുട്ടിയെ കാണാതായതോടെ യുവാവിന്‍റെ വീട്ടിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ അന്വേഷിച്ചെത്തിയിരുന്നു. യുവാവും കാറും വീട്ടിലില്ലെന്ന് മനസിലായി. ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയെന്ന് വീട്ടുകാർ സംശയിക്കുകയായിരുന്നു.
കൈത്തണ്ടയിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടി രക്തം വാർന്ന് അവശനിലയിലായിരുന്നു. എന്നാല്‍ യുവാവിന്‍റെ മുറിവ് ഗുരുതരമല്ല. ഇരുവരെയും ഉടൻ തന്നെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തു.
സംഭവത്തെ കുറിച്ച് കുത്താട്ടുകുളം പോലീസിൽ ഇവർ പരാതി നൽകുകയായിരുന്നു. കാറിന്‍റെ നിറവും നമ്പറം മറ്റ് അടയാളങ്ങളുമടക്കം പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചു.
അതേസമയം രാത്രി 11 മണിയോടെ വാഴക്കുളത്തിന് സമീപം ആവോലിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയെയും യുവാവിനെയും കണ്ട നാട്ടുകാരൻ പോലീസിൽ അറിയിച്ചു. ഇരുവരും കൈ മുറിച്ചിരുന്നതായ സംശവും ഇയാൾ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഇയാളെ കണ്ടതോടെ ഇരുവരും വേഗത്തിൽ കാറോടിച്ച് പോയി. ഈ വിവരം കൺട്രോൾ റൂമിലെത്തിയതോടെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് ജാഗ്രത നിർദേശം ലഭിച്ചു.
ഇതിനിടെ പോലീസ് പല വാഹനങ്ങളിലായി തിരച്ചിലും വാഹന പരിശോധനയും ആരംഭിച്ചു. സ്പൈഡർ പോലീസും സഹായത്തിന് എത്തിയിരുന്നു. കാർ ആറൂർ റൂട്ടിലേക്ക് പോയതായി ഇതിനിടെ വിവരം ലഭിച്ചു.


