സ്വന്തം ലേഖകൻ
മലപ്പുറം: മക്കളെ മുറിക്കള്ളിൽ പൂട്ടിയിട്ട ശേഷം പ്രവാസികളുടെ ഭാര്യമാരായ സഹോദരിമാർ കാമുകനായ യുവാവിനൊപ്പം ഒളിച്ചോടി. ഇരുവരുടെയും അയൽവാസിയായ യുവാവിനൊപ്പമാണ് 23 നും 28 ഉം വയസുള്ള ഭർത്തൃമതിയായ യുവതികൾ ഒളിച്ചോടിയത്. ഇരുവരും തങ്ങളുടെ കുട്ടികളെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കാമുകനൊപ്പം മുങ്ങിയത്.
മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നുമാണ് കഴിഞ്ഞ ദിവസം രണ്ടു സഹോദരിമാരായ യുവതിമാരെകാണാതെയായത്. വിവാഹം കഴിച്ചു വിട്ട വീടുകളിൽ നിന്നു രണ്ടു പേരും പരസ്പരം കാണാൻ എന്ന പേരിലാണ് വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. ആലത്തിയൂർ പഞ്ഞംപടിയിലേയ്ക്കു വിവാഹം ചെയ്തയച്ച ചേച്ചി, പടിഞ്ഞാറേക്കരയിലേയ്ക്കു വിവാഹം ചെയ്തയച്ച സഹോദരിക്കൊപ്പമാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഇരുവരുടെയും കാമുകൻ ഇവരുടെ അയൽവാസിയായ യുവാവായിരുന്നു.
ഇരുവരും പരസ്പരം കാണാനെന്ന പേരിൽ വീട്ടിൽ നിന്നു പുറത്തിറങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പിൽ കാറുമായി കാത്തുനിന്ന കാമുകൻ ഇരുവരെയുമായി നേരെ യാത്ര പുറപ്പെടുകയായിരുന്നു. ഇരുവരും വീട്ടിൽ നിന്നിറങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ബന്ധുക്കൾ ഇരുവരെയും തിരഞ്ഞിറങ്ങുകയായിരുന്നു. എന്നാൽ, ഇവരെ കാണാതെ വന്നതോടെ പൊലീസിൽ പരാതി നൽകി. തുടർന്നാണ് സംഭവം വിവാദമായത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും തിരുവനന്തപുരത്തുനിന്നു കണ്ടെത്തി.


