വൈദിക സഭയെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന ‘ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കര്‍ത്താവിന്റെ നാമത്തില്‍ ‘; ആത്മകഥ പ്രകാശനം ഇന്ന്

കൊച്ചി :സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കര്‍ത്താവിന്റെ നാമത്തില്‍’ ഇന്ന് പ്രകാശനം ചെയ്യും. എറണാകുളം പ്രസ് ക്ലബ്ബിലാണ് പുസ്തക പ്രകാശനം. ബെന്യാമിന്‍, സാറാ ജോസഫ്, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വെച്ചാണ് ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയുടെ പ്രകാശനം നടക്കുന്നത്‌.

ആത്മകഥയുടെ ഉള്ളടക്കം ഇതിനോടകം തന്നെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. മഠത്തിനുള്ളില്‍ കന്യാസ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച്‌ വിവരിക്കുന്നതാണ് സിസ്റ്റര്‍ ലൂസിയുടെ പുസ്തകം. കന്യാസ്ത്രീ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് സിസ്റ്റര്‍ ലൂസി തന്റെ ആത്മകഥയില്‍ വിവരിച്ചിരുന്നു.

വൈദിക സഭയെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നതാണ് സിസ്റ്ററിന്റെ ആത്മകഥ. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും അതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. രാത്രിസമയങ്ങളില്‍ വൈദികര്‍ സന്ദര്‍ശകരെന്ന വ്യാജേന മഠത്തിനുള്ളില്‍ കയറാറുണ്ടെന്നും സിസ്റ്റര്‍ ലൂസി ആരോപിച്ചിരുന്നു.

ആത്മകഥയുടെ പ്രകാശനവും വിതരണവും തടയണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ വന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. പുസ്തക പ്രകാശനത്തിന് ബെന്യാമിന്‍, സാറാ ജോസഫ്, സന്തോഷ് എച്ചിക്കാനം തുടങ്ങിയവര്‍ പങ്കെടുക്കും.

Top