മദനിക്ക് മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: മൂത്ത മകൻ ഉമർ മുഖ്താറിെൻറ വിവാഹചടങ്ങിൽ പെങ്കടുക്കാൻ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിർ മഅ്ദനി സമർപ്പിച്ച സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിലാണ് അനുമതി നൽകിയത്. വിവാഹവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഏഴു മുതൽ 14വരെ കേരളത്തിൽ തങ്ങാനാണ് അനുമതി. സുരക്ഷയുടെ ചെലവ് മഅ്ദനി വഹിക്കണം.

കീഴ്‌ക്കോടതി നീതി നിഷേധിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.രോഗബാധിതരായ മാതാപിതാക്കളെ കാണുന്നതിനായി അടുത്ത മാസം ഒന്ന് മുതല്‍ ആറ് വരെ കേരളത്തില്‍ കഴിയാന്‍ പ്രത്യേക എന്‍ഐഎ കോടതി അനുമതി നല്‍കിയിരുന്നു.എന്നാല്‍ ഒമ്പതിന് നടക്കുന്ന മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. ജാമ്യത്തില്‍ ഇളവ് മാത്രമാണ് ചോദിച്ചതെന്നും വിവാഹത്തില്‍ പങ്കെടുത്തു കൊണ്ട് വിചാരണ നടപടികളെ അത് ഒരിക്കലും ബാധിക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ആഗസ്ത് എട്ടിനും 20നുമിടയിൽ കൊല്ലം, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ പെങ്കടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇടക്കാല ഇളവനുവദിക്കണമെന്നായിരുന്നു മഅ്ദനിയുടെ ഹരജിയിലെ ആവശ്യം.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് അകമ്പടിവരുന്ന പൊലീസിെൻറ 20 ലക്ഷം രൂപയോളം വരുന്ന ചെലവ് മഅ്ദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നേരത്തെ, ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ മാതാവിനെ കാണാന്‍ ജാമ്യമനുവദിച്ച് ഉത്തരവിട്ട ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി, ഒമ്പതിന് തുടങ്ങുന്ന മൂത്ത മകെൻറ വിവാഹ ചടങ്ങിൽ പെങ്കടുക്കാനും രോഗിയായ പിതാവിനെ കാണാനും അനുമതി നിഷേധിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top