കണ്ണൂരിലെ പള്ളി ദർസിൽ പ്രകൃതിവിരുദ്ധ പീഡനം; മുസ്ല്യാരും പാചകക്കാരനും പിടിയിൽ

പള്ളി ദർസിൽ വെച്ച് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെയും പാചകക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ പെരുമ്പ ചിറ്റാരിക്കൊവ്വൽ മസ്ജിദിലെ ദർസിലാണ് 13കാരനായ വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ടത്. കാസർകോട് സ്വദേശിയായ വിദ്യാർത്ഥിയെ ജൂൺ മുതൽ നാലു മാസത്തോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ദർസ് അദ്ധ്യാപകൻ പഴയങ്ങാടി മാട്ടൂൽ നോർത്തിലെ വിപി സയ്യിദ് ഫാളിൽ(28), ദർസിലെ പാചകക്കാരൻ തിരുവട്ടൂർ വായാട്ടെ എംകെ സിദ്ദീഖ്(31) എന്നിവരെയാണ് പയ്യന്നൂർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പെരുമ്പ ചിറ്റാരിക്കൊവ്വൽ മസ്ജിദിനോട് ചേർന്നുള്ള ദർസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്. പള്ളി ദർസിലെ അദ്ധ്യാപകനായ പഴയങ്ങാടി മാട്ടൂൽ നോർത്തിലെ വിപി സയ്യിദ് ഫാളിലും, ദർസിലെ പാചകക്കാരനായ തിരുവട്ടൂർ വായാട്ടെ എംകെ സിദ്ദീഖും ഒരുമിച്ചാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ചിരുന്നത്. കാസർകോട് സ്വദേശിയായ വിദ്യാർത്ഥി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം ബന്ധുക്കളോട് പറഞ്ഞത്. ഇതോടെയാണ് ദർസിനുള്ളിൽ നടന്ന ക്രൂരതയെക്കുറിച്ച് പുറംലോകമറിഞ്ഞത്. ദർസിൽ നടന്ന പീഡനത്തെക്കുറിച്ച് കുട്ടി പുറത്ത് പറഞ്ഞതോടെ ബന്ധുക്കൾ കാസർകോട് ചൈൽഡ് ലൈനിൽ പരാതി നൽകി. കാസർകോട് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ചൈൽഡ് ലൈൻ പരാതിയെ തുടർന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

Top