ഏഴ് വയസുകാരിയുള്‍പ്പെടെ നിരവധി കുട്ടികളെ മദ്രസാ അധ്യാപകന്‍ പീഡിപ്പിച്ചു; പ്രതി ഒളിവില്‍

തിരൂര്‍: മദ്രസാ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ ഒളിവില്‍. തിരൂര്‍ പുല്ലൂരില്‍ ഏഴു വയസുകാരിയെ അടക്കം ആറോളം കുട്ടികളെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചതായി പാരാതിയ ഉയര്‍ന്ന തിരൂര്‍ പുല്ലൂര്‍ ചെറുപറമ്പില്‍ സി.പി. അബ്ദുറഹിമാന്‍ (45) ആണ് ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കിയത്.

ഏഴുവയസുകാരിയുടെ പീഡന വിവരം അറിഞ്ഞതിനെ തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മദ്രസയില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് മറ്റുള്ളവരെയും പീഡിപ്പിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 30 നാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ മദ്രസയിലേക്ക് വിളിച്ചുകൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. അവശയായി വീട്ടിലെത്തിയ കുട്ടിയോടു മാതാവ് വിവരങ്ങള്‍ അന്വേഷിച്ചപ്പേഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടന്‍ ഇവര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അധ്യാപകന്‍ പീഡിപ്പിക്കുന്നുണ്ടെന്നു പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് മാതാവ് തിരൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ മദ്രസാധ്യാപകനെതിരെ പോലീസ് കേസെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു സംഭവത്തെത്തുടര്‍ന്നു മദ്രസയിലെ മറ്റു കുട്ടികളെയും കൗണ്‍സിലിങ്ങിന് വിധേയമാക്കി. ആറോളം കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് അധ്യാപകനെ മദ്രസയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി തിരൂര്‍ പോലീസ് അറിയിച്ചു.

Top