ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു: പൊലീസ് അന്വേഷിക്കരുതെന്നു കരുതി ഒളിവിൽ കഴിഞ്ഞു; പാലായിൽ മാല പൊട്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ

കോട്ടയം: പാലായിൽ കടയിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ യുവാവിനെയാണ് മാല മോഷ്ടിച്ച കേസിൽ പൊലീസ് പിടികൂടിയത്. ഇടുക്കി പട്ടുമല സരയൂ വീട്ടിൽ ആൽഫിനെ(21)യാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഫെബ്രുവരി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം.
പാലാ വള്ളിച്ചിറയിൽ ബൈക്കിലെത്തി സ്ത്രീയുടെ മാലപൊട്ടിക്കുകയാിരുന്നു ആൽഫിൻ. ഇതിനു ശേഷം ഇയാളുടെ അമ്മ ശാന്തി ചെങ്ങന്നൂർ പെരിങ്ങാലയിൽ വാടക ക്കെടുത്തിരുന്ന വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

ആൽഫിൻ ഇവിടെ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആൽഫിൻ ആലപ്പുഴയിൽ ജ്വല്ലറിയിയിൽ വിറ്റ മാല പൊലീസ് കണ്ടെടുത്തു. ഫോർട്ട് കൊച്ചിയിൽ നിന്നും മാല പൊട്ടിക്കാൻ വാടകക്കെടുത്ത ബൈക്കും പൊലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളി സ്വദേശി അബു, പാലാ സ്വദേശി ജെറിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാരിപ്പള്ളി സ്വദേശി സനോജിനെക്കൂടി പിടികൂടാനുണ്ട്.

Top