കോഴിക്കോട് മലമ്പനി ഭീതിയില്‍; ഒരു മാസത്തിനുള്ളില്‍ രോഗം ബാധിച്ചത് 17പേര്‍ക്ക്

Anopheles_stephensi

കോഴിക്കോട്: ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് ജനങ്ങള്‍ മരിക്കുമ്പോള്‍ കോഴിക്കോട് ജില്ല മലമ്പനി ഭീതിയിലാണ്. മഴക്കാലം വന്നതോടെ രോഗങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിച്ചു തുടങ്ങി. കോഴിക്കോട് ജില്ലയില്‍ വീണ്ടും മലമ്പനി സ്ഥീരീകരിച്ചു.

പന്തിരാംകാവ് സ്വദേശി ബേബിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഒരു മാസത്തിനുള്ളില്‍ കോഴിക്കോട് മലമ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാമനാട്ടുകരയിലെ ഒരു അന്യസംസ്ഥാന തൊഴിലാളിയേയും മലമ്പനി ബാധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജില്ലയില്‍ മലമ്പനിക്ക് പുറമേ ഡെങ്കിപ്പനിയും വയറിളക്കവും ബാധിച്ച് കൂടുതല്‍ പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ മാത്രം ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേര്‍ ചികിത്സ തേടി.

Top