‘ചതുരം’ ഇനി ഒ.ടി.ടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ ഒ.ടി.ടിയിലാണ് ചിത്രം എത്തുക. എന്നാൽ, റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ആയതു മുതല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഒരു പാട് വിമർശനങ്ങൾ എത്തിയിരുന്നു. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളുണ്ടായി.  ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്.

 

Top