ലീഗ് നോതാവിന്റെ ബന്ധുവിനെ പ്രേമിച്ച യുവാവിനും മാതാപിതാക്കള്‍ക്കും നേരെ ഗുണ്ടകളുടെ അക്രമണം

മലപ്പുറം: പ്രണയ ബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ മുസ്ലീംലീഗു നേതാവും ഗുണ്ടകളും ചേര്‍ന്ന് പ്ലസ് ടൂ വിദ്യാര്‍ത്ഥിയെയും മാതാപിതാക്കളെയും നാട്ടുകാരുടെ മുന്നില്‍ പട്ടാപ്പകല്‍ റോഡിലിട്ടു മര്‍ദ്ദിച്ചതായി പരാതി.

മര്‍ദ്ദനമേറ്റവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാണ്ടിക്കാട് പെരുംപുല്ല് അംഗന്‍വാടി അധ്യാപികയായ ടി.നസീമ, ഭര്‍ത്താവ് ഹസ്സന്‍കുഞ്ഞ് രാജ്, പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ലീഗുനേതാവിനെ പേടിച്ച് ഇവര്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായതുമില്ല.

പെണ്‍കുട്ടിയുടെ ബന്ധുവായ നെല്ലിക്കുത്തിലെ പ്രമുഖ ലീഗ് നേതാവിന്റെ നേതൃത്വത്തിലാണ് മര്‍ദ്ദനം നടന്നതെന്നു നസീമയും കുടുംബവും പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇയാളുടെ ബന്ധുവിന്റെ മകളുമായി മകന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യം തങ്ങള്‍ക്കറിയില്ലായിരുന്നു. പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടിലറിഞ്ഞതോടെ മകന് നേരെ ലീഗ് നേതാവ് വധഭീഷണി മുഴക്കി. തുടര്‍ന്നാണു ഗുണ്ടകളുടെ സഹായത്തോടെ നടുറോഡില്‍ തടഞ്ഞുനിറുത്തി മര്‍ദ്ദിച്ചത്.

വസ്ത്രം കീറിപ്പറിക്കാന്‍ ശ്രമിച്ചെന്നും ആഭരണങ്ങളും രണ്ട് മൊബൈല്‍ഫോണും സംഘം കവര്‍ന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ല. മൊഴിയെടുക്കാന്‍ വന്ന എ.എസ്.ഐ കേസില്‍ നിന്ന് പിന്‍മാറാനാണ് ആവശ്യപ്പെട്ടത്. നിര്‍ണ്ണായക വിവരങ്ങള്‍ പോലും രേഖപ്പെടുത്തിയില്ല. പ്രതികളുടെ ഫോട്ടോയടക്കം കൈമാറിയിട്ടും സംഭവം നടന്ന് ഒരുമാസമായിട്ടും പരാതിയില്‍ യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നും നസീമ പറഞ്ഞു.

Top