വീട്ടമ്മ സ്വപ്‌നം കണ്ടു: ആ രാത്രി മമ്മൂട്ടി വീട്ടിലെത്തി..!

സിനിമാ ഡെസ്‌ക്

കൊച്ചി: രാത്രിയിൽ സ്വന്തം കട്ടിലിൽ കിടന്ന് ആ വീട്ടമ്മ സൂപ്പർ മെഗാ താരം മമ്മൂട്ടിയെ സ്വപ്‌നം കണ്ടു. പിറ്റേന്ന് രാവിലെ ആ കാഴ്ച കണ്ട് വീട്ടമ്മ ഞെട്ടി. മമ്മൂട്ടി ഇതാ സ്വന്തം വീട്ിനു മുന്നിൽ. വർഷങ്ങൾക്ക് മുൻപ്, പവിത്രൻ സംവിധാനം ചെയ്ത ഉത്തരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു അത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രാമപ്രദേശത്താണ് ചിത്രീകരണം. ഒരു വശത്ത് കരിമ്പിൻ തോട്ടം. മറുവശത്ത് ഒരു വലിയ കുന്ന്. ആകെക്കൂടി ആ കുന്നിന്റെ മുകളിൽ ഒരു ചെറിയ വീടുണ്ട്. അതല്ലാതെ വേറെ വീടുകളോ കടകളോ ഒന്നും ആ പ്രദേശത്തില്ല. അതിരാവിലെതന്നെ ഷൂട്ടിംഗ് തുടങ്ങി. മമ്മൂട്ടി വളരെ നേരത്തെവന്നു. പട്ടണം റഷീദ് അദ്ദേഹത്തെ മേക്കപ്പ് ചെയ്തു. സംവിധായകനും ക്യാമറാമാനുമൊക്കെയായി വളരെ കുറച്ചുപേരെ ആ സമയത്ത് അവിടെ എത്തിയിരുന്നുള്ളു. ലൊക്കേഷനിൽ എല്ലാവർക്കും ചായയും കാപ്പിയും നൽകുന്ന പ്രൊഡക്ഷൻ ബോയ്സൊ ചായയോ എത്തിയിട്ടില്ല.

മേക്കപ്പ് കഴിഞ്ഞപ്പോഴേയ്ക്കും ചായ വന്നോയെന്ന് മമ്മൂട്ടി അന്വേഷിച്ചു.’റഷീദേ, ഒരു ചായ കിട്ടിയാൽ തരക്കേടില്ലായിരുന്നു.’ മമ്മൂട്ടി ആവശ്യപ്പെട്ടപ്പോൾ എന്തെങ്കിലും വഴിയുണ്ടോന്ന് റഷീദ് ആലോചിച്ചു. ചുറ്റും നോക്കിയപ്പോൾ കുന്നിന്റെ മുകളിലിൽ ഒരു വീടുണ്ട്. ആ വീടിന്റെ കതക് തുറന്ന് ഒരു സ്ത്രീ പുറത്തേക്കുനോക്കി. പതിവില്ലാതെ കുറെ ആളുകൾ നിൽക്കുന്നു. അവരുടെ നോട്ടം അത്ഭുതത്തോടെയാണ്. പ്രത്യേകിച്ചും വീടിന് അടുത്ത് മമ്മൂട്ടി രാവിലെ വന്നിരിക്കുന്നു. അവരെ കണ്ടതും മമ്മൂട്ടി ഉറക്കെ ചോദിച്ചു. ഒരു കട്ടൻചായ കിട്ട്വോ? പത്തുമിനിറ്റുകൾക്കുള്ളിൽ ആ സ്ത്രീ ചായയുമായി വന്നു. ചായ കുടിച്ചുകഴിഞ്ഞതും ആ സ്ത്രീ പട്ടണം റഷീദിനോട് പറഞ്ഞു. ‘ഞാനിന്നലെ ഒരു സ്വപ്നം കണ്ടു.. മമ്മൂട്ടിക്ക് ചായ കൊടുക്കുന്നതായിട്ട് !

Top