മെറിന്‍ ജോസഫിന്റെ സഹോദരന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതന്‍ പിടിയില്‍; പണം തട്ടിയത് വ്യാജ ഫേയ്‌സ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ച്

കൊച്ചി: മൂന്നാര്‍ എസി മെറിന്‍ ജോസഫിന്റെ സഹോദരന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതന്‍ പിടിയിലായി. പത്തനംതിട്ട സ്വദേശിയായ പ്രിന്‍സ് ജോണിനെയാണ് ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നും അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഇയാള്‍ താമസിക്കുന്നത്. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

മെറിന്റെ സഹോദരനാണെന്ന് നടിച്ച് നടിച്ച് ഗള്‍ഫിലും കേരളത്തിലും ഉള്ളവരില്‍ നിന്ന് പണം തട്ടിയത ആളെ അറസ്റ്റു ചെയ്ത വിവരം മെറിന്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. തന്റെ പേരിലുണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലാണ് ഇതിനായി ഇയാള്‍ ഉപയോഗിച്ചിരുന്നത്. മെറിന്‍ ജോസഫിന്റെ സഹോദരനാണെന്ന് പറഞ്ഞ് ഇയാള്‍ സുഹൃത്തുക്കളെ ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഇത് വിശ്വസിപ്പിക്കാനായി മെറിന്റെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് സഹോദരിക്ക് കുറച്ച് പണത്തിന്റെ ആവശ്യം ഉണ്ടെന്ന് പറഞ്ഞ് 20000 രൂപയോളമാണ് ഒരാളില്‍ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചിയിലുള്ള ഒരാള്‍ മൂന്നാറിലെത്തി മെറിന്‍ ജോസഫിനെ കണ്ട് പരാതി നല്‍കിയിരുന്നു. ഇതുകൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് പ്രിന്‍സിനെ അര്‍ത്തുങ്കലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയും മറ്റൊരാളും ഉള്ളതായി സംശയിക്കുന്നതായി മെറിന്‍ ജോസഫ് പറഞ്ഞു.

സംഭവത്തില്‍ കൊച്ചിയിലുള്ള ഒരാള്‍ മൂന്നാറിലെത്തി മെറിന്‍ ജോസഫിനെ കണ്ട് പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പുകാരനെ പിടികൂടാന്‍ പൊലീസ് വലവിരിച്ചത്. പരാതി മെറിന്‍ കൊച്ചി പൊലീസ് കമ്മിഷണര്‍ക്കു കൈമാറി. അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ പ്രതി വലയിലാകുകയായിരുന്നു. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഇതേരീതിയില്‍ വേറെയും തട്ടിപ്പുകള്‍ നടത്തിയോയെന്നും വിശദമായ അന്വേഷണത്തിലൂടെയേ അറിയാന്‍ കഴിയൂ. മെറിന്‍ ജോസഫിന്റെ സഹോദരനല്ലെന്ന് കൊച്ചിയില്‍ ചിലര്‍ക്കു മനസ്സിലായതാണ് അറസ്റ്റിലേക്കു നയിച്ചത്. മാരാരിക്കുളത്തെ റിസോര്‍ട്ടില്‍ നിന്നാണ് പ്രിന്‍സ് അറസ്റ്റിലായത്.

Top