മാനന്തവാടി: യുവാക്കളുടെ മനം കവരുന്ന സൗന്ദര്യം കൊണ്ട് വിലസിയ ബിനിയുടെ കഥ ഞെട്ടിക്കുന്നതാണ് . പ്രവാസിയെ ചതിച്ച് സഹോദരൻ എന്ന് കൂടെ പൊറുപ്പിച്ച് യുവാവിന്റെ സർവ്വവും തട്ടി എടുത്ത ശേഷം കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനി മധുവിന്റെ ചരിത്രം ഞെട്ടിക്കുന്നതാണ് . ദരിദ്ര കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പണത്തിന് മീതെ ഓടിയ ബിനി വന്നത് കഷ്ടപ്പാടിന്റെ വഴിയിലൂടെയാണ്. ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി കുറച്ചുനാളുകള്‍ കൊണ്ടാണ് പണക്കാരിയായി മാറിയത്. സമ്പന്നരായ പുരുഷന്മാരെ കരുവാക്കിയാണ് ബിനി വലിയ നിലയിലേക്കുയര്‍ന്നത്.
രാത്രി ഉറങ്ങുമ്പോള്‍ പോലും ബിനി മധു മെയ്ക്കപ്പ് അഴിക്കുമായിരുന്നില്ല. ആരുടെയും മനം മയക്കുന്ന സൗന്ദര്യമുള്ള ഈ 37കാരി അന്നനടയും ഇറുകിയ വസ്ത്രധാരണവുമായാണ് യുവാക്കുളടെ മനം കവര്‍ന്നത്. സൗന്ദര്യം ഉപയോഗിച്ച് നേടിയെടുക്കാവുന്നതെല്ലാം അവര്‍ നേടിയെടുത്തു. പണക്കാരായ സുന്ദരന്മാരെ തേടിയായിരുന്നു ബിനിയുടെ യാത്ര. ആ യാത്രയില്‍ അവര്‍ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനായിരുന്നു തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി തച്ചൂര്‍കുന്ന് എസ്.എല്‍ മന്ദിരത്തില്‍ സുലില്‍ എന്ന 30കാരന്‍.
മൂന്നുവര്‍ഷം മുമ്പ് ബിനി സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറുമൂടിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെ വച്ചാണ് സുലിലിനെ കാണുന്നത്. കൈയില്‍ കാശുണ്ടെന്ന് മനസിലായി. ഇതോടെ ചങ്ങാത്തം തുടങ്ങി. ഒറ്റ നോട്ടത്തില്‍ തന്നെ വശീകരിക്കുന്ന കണ്ണുകളില്‍ സുലില്‍ വീണു. കുറച്ചുനാള്‍ കഴിഞ്ഞ് ബിനിക്കൊപ്പം സുലില്‍ വയനാട്ടില്‍ എത്തി.
കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട ജോലിക്ക് വയനാട്ടില്‍ എത്തിയെന്നാണ് സ്വദേശത്ത് സുലില്‍ അറിയിച്ചിരുന്നത്. മാനന്തവാടി എരുമത്തെരുവില്‍ യുവതിക്കൊപ്പമായിരുന്നു താമസം. ബിനിയുടെ എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടി കൂടെയുണ്ടായിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലും. ബിനിക്കൊപ്പം യുവാവിനെ കണ്ട് അന്വേഷിച്ചവരോടൊക്കെ പറഞ്ഞത് തന്റെ സഹോദരനാണെന്നാണ്. ആരും സംശയിച്ചില്ല.
മാനന്തവാടിയില്‍ നിന്ന് എട്ട് കിലോ മീറ്റര്‍ അകലെ കൊയിലേരിയില്‍ പതിനെട്ട് സെന്റ് സ്ഥലം വിലക്ക് വാങ്ങി അവിടെ ഒരു വീട് വെക്കണം. സുലിലിന്റെ കാശ് പരമാവധി ഇതിനായി അവര്‍ ഉപയോഗിച്ചു. അങ്ങനെ വള്ളിയൂര്‍ക്കാവ് പനമരം റോഡരികില്‍ ഊര്‍പ്പള്ളിയില്‍ അതിമനോഹരമായ ഒരു വീടിന്റെ പണി ആരംഭിച്ചു. സ്ഥലം വാങ്ങിയത് ബിനിയുടെയും ഭര്‍ത്താവിന്റെയും പേരില്‍. വീടുപണിക്ക് സുലിലിന്റെ പണവും.
നാല്‍പ്പത് ലക്ഷത്തിലേറെ രൂപയുടെ ഇടപാടാണ് സുലിലുമായി നടത്തിയത്. ഗൃഹപ്രവേശവും സുലിലിന്റെ സാന്നിധ്യത്തില്‍ ഗംഭീരമായി നടത്തി. വിഐപികള്‍ പലരും എത്തി. ഇതോടെ സുലിലിന് സംശയം തുടങ്ങി. തന്റെ സമ്പാദ്യം ബിനിയുടെ പേരിലേക്ക് ശരിക്കും മറിഞ്ഞെന്ന തോന്നലും ഉണ്ടായി. ബിനിക്ക് സുഹൃത്തുക്കള്‍ക്ക് പഞ്ഞമില്ലെന്നും ബോധ്യമായി. ഇതിനിടെ ഗള്‍ഫില്‍ നിന്ന് ബിനിയുടെ ഭര്‍ത്താവ് മടങ്ങിയെത്തി.
ബിനിയുടെ യുവാവിനൊപ്പമുള്ള താമസം ഭര്‍ത്താവിന് ഇഷ്ടമായില്ല. ബിനിയുമായി കലഹിച്ച് ഭര്‍ത്താവ് ലോഡ്ജില്‍ താമസം തുടങ്ങി. ബിനിയാകട്ടെ സുലിലിനോടൊപ്പവും. 40 ലക്ഷത്തോളം രൂപ സുലില്‍ തിരികെ ചോദിക്കുന്നത് ബിനിക്ക് പിടിച്ചില്ല. അങ്ങനെ ക്വട്ടേഷന്‍ കൊടുത്തു. സുലിലിനെ കൊലപെടുത്തുകയും ചെയ്തു.


