മുസ്ലീങ്ങള്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ബിജെപി മന്ത്രി..!! മനേകാ ഗാന്ധിയുടെ പ്രസംഗത്തിന് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി. നേതാവ് മനേകാ ഗാന്ധിയുടെ ഭീഷണി. വോട്ടുചെയ്യാത്ത മുസ്ലിങ്ങള്‍ക്ക് സഹായങ്ങളൊന്നും ചെയ്തുതരില്ലെന്നായിരുന്നു മന്ത്രി മേനകാ ഗാന്ധിയുടെ ഭീഷണി. സുല്‍ത്താന്‍പുരില്‍ മനേക നടത്തിയ വോട്ടഭ്യര്‍ത്ഥനയാണ് വിവാദമായത്.

‘ഞാന്‍ ഇതിനകം തന്നെ തിരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ പിന്തുണയും സ്നേഹവും കൊണ്ടാണ് ജയിക്കുന്നത്. എന്നാല്‍ മുസ്ലിംകളുടെ വോട്ടില്ലാതെയാണ് ജയമെങ്കിലോ? അത് നല്ലതാണെന്നു തോന്നുന്നില്ല. നിങ്ങള്‍ക്കു എനിക്കു വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാല്‍ നിങ്ങളുടെ വോട്ട് ഇല്ലാതെയാണ് എന്റെ ജയമെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ ബാധ്യതയുണ്ടാവില്ല’- മനേക പറഞ്ഞു.

സുല്‍ത്താന്‍പുരിലെ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന തൂരബ്ഖനി മേഖലയില്‍ നടന്ന പ്രചാരണത്തിന്റ മൂന്നു മിനിട്ടു നീണ്ടു നില്‍ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മനേകയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തു വന്നു. പ്രസംഗത്തിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസയച്ചു

ഒരു മുസ്ലിം ജോലിക്കായി സമീപിച്ചാല്‍, അത് സാധിച്ചു കൊടുക്കാമെന്ന് ആദ്യം വിചാരിക്കും. എന്നാല്‍ അത് ഒരിക്കലും നടക്കില്ല. ഇത് കൊടുക്കല്‍ വാങ്ങലുകളാണ്. കാരണം നമ്മളെല്ലാവരും മഹാത്മാ ഗാന്ധിയുടെ മക്കളല്ല. ഇങ്ങോട്ടു കിട്ടുന്നത് മാത്രമേ തിരിച്ച് കൊടുക്കാനാവൂ- മനേക പറഞ്ഞു.

ഈ മണ്ഡലത്തിന്റെ അടിത്തറ രൂപീകരിക്കാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇത്. പിലിബിത്തില്‍ ഞാന്‍ എന്തു ചെയ്തുവെന്നു നിങ്ങള്‍ക്കു അവിടത്തെ ജനങ്ങളോടു ചോദിക്കാം. ഒന്നും ചെയ്തില്ലെന്നു തോന്നുന്നുവെങ്കില്‍ എനിക്കു വോട്ടു ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ നിങ്ങള്‍ക്കു തീരുമാനമെടുക്കാം- മനേക പറഞ്ഞു.

പിലിബിത്തില്‍ നിന്ന് 2014ല്‍ ജനവിധി തേടിയ മനേക ഇക്കുറി മകന്‍ വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ സുല്‍ത്താന്‍പൂരിലാണു മത്സരിക്കുന്നത്. വരുണ്‍ ഗാന്ധിയാണ് പിലിബിത്തിലെ സ്ഥാനാര്‍ഥി.

Top