മാദ്ധ്യമ ലോകത്ത് മംഗളം ഒറ്റപ്പെടുന്നു; ചാനല്‍ ഡയറക്ടര്‍ അജിത് കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് പുറത്താക്കാന്‍ സമ്മര്‍ദ്ദം

മംഗളം ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ എ അജിത് കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍നിന്ന് പുറത്താക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന കമ്മിറ്റി കൂടി ഇത് സംബന്ധിച്ച തീരുമാനം എടുത്തു. മന്ത്രിയെ ഹണി ട്രീപ്പില്‍ കുരുക്കിയതും മാധ്യമ ധര്‍മ്മത്തിനെതിരായി അശ്ലീല സംഭാഷണം പ്രക്ഷേപണം ചെയ്തതുമാണ് അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍. കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചേര്‍ന്ന പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തത്.

ഹണി ട്രാപ്പില്‍ മന്ത്രിയെ കുടുക്കിയത് മലയാള മാധ്യമലോകത്തിന് നാണക്കേടാണെന്ന രീതിയിലാണ് സംസ്ഥാന കമ്മിറ്റിയിലെ 90 ശതമാനം അംഗങ്ങളും ചര്‍ച്ച ചെയ്തത്. എന്നാല്‍ ആദ്യത്തെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അച്ചടക നടപടി സ്വീകരിക്കരുതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍, ആ അന്വേഷണത്തിന്റെ കണ്ടെത്തലിനുശേഷം നടപടി എടുത്താല്‍മതിയെന്നാണ് അജിത്കുമാറിനെ അനുകൂലിക്കുന്ന ചില സംസ്ഥാന കമ്മിറ്റിയംഗംങ്ങള്‍ പറഞ്ഞത്. എന്നാല്‍ അതിനുകാത്തുനില്‍ക്കാതെ എത്രയുംപെട്ടെന്ന് അജിത് കുമാറിനെ പുറത്താക്കണമെന്നും, മലയാള മാധ്യമലോകത്തിന് അത് ഒരു ഗുണപാഠമായിരിക്കുമെന്നും ഭരണപക്ഷാനുകൂലികളായ ചില മാധ്യമപ്രവര്‍ത്തകര്‍ വാശിപിടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത നാലുവര്‍ഷത്തിനിടയില്‍ സര്‍ക്കാരിനെ സ്വാധീനിച്ച് പല നേട്ടങ്ങളും സംഘടിപ്പിക്കാന്‍ അത് സഹായകരമാകുമെന്ന കണക്കു കൂട്ടലിലാണ് പത്രപ്രവര്‍ത്തക യൂണിയന്‍. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേയാണ് മംഗളം ചാനലിന്റെ പ്രമുഖയായ ഒരു വനിതാ ജേണലിസ്റ്റ ഫേസ്ബുക്കില്‍ പോസ്റ്റിട്ടശേഷം രാജിവച്ചത്. മന്ത്രി എ കെ ശശീന്ദ്രന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തതില്‍ പ്രതിഷേധിച്ച് രാജി നല്‍കിയശേഷം മംഗളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതിനുശേഷം മനോരമ ചാനലിലുള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മന്ത്രിയെ കുടുക്കിയതിലെ അസ്വാഭാവികതയെക്കുറിച്ച് ഈ മാധ്യമപ്രവര്‍ത്തക തുറന്നടിച്ചു.

ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് അജിത്കുമാറിനെ സംഘടനയില്‍നിന്ന് പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി ആലോചിക്കുന്നത്. ഭരണപക്ഷ പത്രത്തിലുള്ള ചില സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദമാണ് ഇതിനുപിന്നിലെന്ന് സൂചനയുണ്ട്. ഇന്നനെ മംഗളത്തിനെതിരേ സിപിഐ എം മുഖപത്രമായ ദേശാഭിമാനി ഒന്നാംപേജില്‍ ‘ജീവനക്കാരിയെ ഇരയാക്കി മംഗളം കെണി’ എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ ക്യാബിനറ്റ് മംഗളം വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ജില്ലാ ജഡ്ജി പി എസ് ആന്റണിയെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. സംപ്രേഷണം ചെയ്ത സംഭാഷണം ഏതു സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോഡ് ചെയ്ത സംഭാഷണം പിന്നീട് ദുരുദേശ്യപരമായി എഡിറ്റ് ചെയ്യുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവ കമ്മീഷന്‍ അന്വേഷിക്കും.

എ കെ ശശീന്ദ്രനോടൊപ്പം പൊതുവേദിയില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരേയും മംഗളം എംഡിക്കെതിരേ സംസ്ഥാന കമ്മിറ്റിയില്‍ ആക്ഷേപമുയര്‍ന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ അജിത്കുമാര്‍ മാധ്യമ ധര്‍മ്മം ലംഘിച്ചുവെന്നാണ് സംസ്ഥാന കമ്മിറ്റി ആക്ഷേപം ശക്തമാക്കിയിരിക്കുന്നത്. ഇതിനു പുറമേ, ചൊവ്വാഴ്ച റിപ്പോര്‍ട്ടര്‍ ചാനലിനുവേണ്ടി നികേഷ് കുമാര്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ നാട്ടുകാര്‍ മംഗളം എംഡിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും അടുത്ത സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും.

കേരളത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ഇത്തരത്തില്‍ പൊതുജനം നടുറോഡില്‍ കൈകാര്യം ചെയ്യുന്നത് ആദ്യമാണെന്നും, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആര്‍ അജിത് കുമാറിനാണെന്നും സംസ്ഥാന ഭാരവാഹികള്‍ വിലയിരുത്തുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അജിത്കുമാറിനെ സംഘടനയില്‍നിന്ന് പുറത്താക്കാന്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്നും, ഭരണപക്ഷ പാര്‍ട്ടികളില്‍നിന്നും സമ്മര്‍ദമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളില്‍ ഇളവ് ചോദിച്ച് നടക്കുന്ന യൂണിയന്‍ ഭാരവാഹികള്‍ സര്‍ക്കാരിനെ പിണക്കാന്‍ തയാറാകില്ല എന്ന് ഉറപ്പാണ്.

മംഗളത്തിന്റെ നടപടിയെ എതിര്‍ത്തുകൊണ്ട് കഴിഞ്ഞ ദിവസം യൂണിയന്‍ പത്രക്കുറിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പത്രക്കുറിപ്പിന്റെ തീയതി മാറിപ്പോയെന്നും അക്ഷരത്തെറ്റുണ്ടെന്നും ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍തന്നെ കളിയാക്കലുമായി രംഗത്തുണ്ടെങ്കിലും അജിത് കുമാറിനെ പുറത്താക്കി സര്‍ക്കാരിന്റെ പ്രീതി പിടിച്ചുപറ്റാനാണ് യൂണിയന്റെ ശ്രമം.

Top