മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവ സഹോദരങ്ങളെ ഒറ്റപ്പെടുത്തി കൊണ്ട് ഇല്ലായ്മ ചെയ്യുവാനുള്ള ആസൂത്രിത ശ്രമം; സമാധാനം സ്ഥാപിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ കടുത്ത മൗനം പാലിക്കുന്നു; കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആസൂത്രിത ഗൂഢാലോചനയെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. സമാധാനം സ്ഥാപിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്രൈസ്തവ സഹോദരങ്ങളെ ഒറ്റപ്പെടുത്തി കൊണ്ട് ഇല്ലായ്മ ചെയ്യുവാനുള്ള ആസൂത്രിത ശ്രമമാണ് മണിപ്പൂരില്‍ നടക്കുന്നത്. ശക്തമായ നിലപാടെടുത്ത് അവരെ രക്ഷിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യണ്ട കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുകയാണ്. ജനങ്ങളെ സംരക്ഷിക്കുവാന്‍ ഉത്തരവാദിത്തമുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇവിടെ നിസംഗത പാലിക്കുന്നതും കടുത്ത മൗനം പാലിക്കുന്നതും ഏറ്റവും പ്രതിഷേധാര്‍ഹമാണെന്നും മാര്‍ ജോസ് പുളിക്കല്‍ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top