കൊച്ചി:ഉദാഹരണം സുജാതയുടെ വിജയം ആഘോഷിച്ച് മഞ്ജുവും അണിയറ പ്രവര്‍ത്തകരും. കേരളത്തിലെ എല്ലാ സുജാതമാരെയും സ്നേഹത്തോടെ ഓര്‍ത്തുകൊണ്ട് ചിത്രത്തിന്റെ വിജയം പങ്കുവെയ്ക്കുന്നുവെന്ന് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.‘ഈ സ്‌നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല. നല്ല സിനിമയുടെ ഉദാഹരണമായി സുജാതയെ സ്വീകരിച്ച് വിജയിപ്പിച്ച പ്രേക്ഷകര്‍ക്കൊപ്പം വിജയം ആഘോഷിയ്ക്കാന്‍ സാധിച്ച സന്തോഷം പങ്ക് വയ്ക്കുന്നു. കേരളത്തിലെ എല്ലാ സുജാതമാരെയും സ്നേഹപൂര്‍വം ഓര്‍ത്തുകൊണ്ട്” മഞ്ജു പറയുന്നു.
മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. തനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഉദാഹരണം സുജാതയെന്ന് മഞ്ജു തന്നെ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകര്‍ ഒരുപാട് ഇഷ്ട്ടപെടുന്ന നല്ല സിനിമയുടെ ഉദാഹരണം ആകട്ടെ ‘ഉദാഹരണം സുജാത’യെന്നും മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.സുജാത കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, മമ്ത മോഹന്‍ദാസ്, ജോജു, അലന്‍സിയര്‍ തുടങ്ങി താരങ്ങളും ചിത്രത്തില്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കുന്നുണ്ട്. നവാഗത സംവിധായകന്‍ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ്.


