തിരുവനന്തപുരം: നടി മഞ്ജുവാര്യരുടെ വ്യാജ വിവാഹ വാര്‍ത്തയ്ക്ക് പിന്നില്‍ താരത്തിന്റെ ഉയര്‍ച്ചയെ തടയാനുള്ള ശ്രമമെന്ന് റിപ്പോര്‍ട്ട്. യാതൊരു സ്ഥിരീകരണവുമില്ലാത്ത വാര്‍ത്ത പെട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ്യില്‍ വന്നത് എങ്ങനെയെന്നത് പുറത്തു വരുന്നതോടെ ചില കള്ളക്കളികള്‍ പൊളിയുമെന്ന് മഞ്ജുവിന് ഒപ്പമുള്ളവര്‍ പറയുന്നു. സോഷ്യമീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത എന്ന നിലയ്ക്കാണ് ടൈംസ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ പത്രത്തില്‍ വന്ന വാര്‍ത്തയാണ് സാമൂഹ്യമാധ്യമങ്ങളില്‍ യഥാര്‍ത്ഥത്തില്‍ പടരുന്നത്.
തിരുവനന്തപുരത്ത് ഉദാഹരണം സുജാതയെന്ന സിനിമയുടെ സെറ്റിലാണ് മഞ്ജു. മുംബൈയിലെ പ്രമുഖ ബിസിനസുകാരനുമായി വിവാഹം ഉറപ്പിച്ചെന്നാണ് പ്രചരണമെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നുണ്ട്. എന്നാല്‍ വാര്‍ത്തയ്ക്ക യാതൊരു സ്ഥിരീകരണവുമില്ല. മുംബൈയില്‍ തനിക്ക് ശത്രുക്കളുണ്ട് എന്ന് ദിലീപ് പണ്ടൊരിക്കല്‍ പറഞ്ഞിരുന്നു. ഇതൊക്കെ ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
അതിനിടയില്‍ പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനുമായി ബന്ധപ്പെടുത്തിയും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ചെങ്കല്‍ ചൂളയിലെ ഉദാഹരണം സുജാതയുടെ സെറ്റില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. പുസ്തക റിലീസിന് മഞ്ജു വിസമ്മതിച്ചതായിരുന്നു ഇതിന് കാരണം. ഇതിന് പിന്നാലെ സിനിമാ മേഖലയിലെ വനിതകളെ സംഘടിപ്പിച്ച് മഞ്ജുവിന്റെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മ എത്തി. ഇത് താരസംഘടനയായ അമ്മയിലെ ചിലരെ അലോസരപ്പെടുത്തിയെന്നും അവരാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ശ്രീകുമാറുമായി മഞ്ജു പ്രണയത്തിലാണ്, ശ്രീകുമാറാണ് മഞ്ജുവിനെ തിരിച്ച് സിനിമയിലേക്ക് കൊണ്ടു വന്നത് എന്നൊക്കെയായിരുന്നു മുമ്പ് പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഒരു പടി കൂടി മുമ്പോട്ട് പോയിരിക്കുന്നു. വ്യവസായ പ്രമുഖനെ കഥാനായകനാക്കി. അത്രമാത്രമാണെന്ന് കഥയില്‍ വന്ന വ്യത്യാസമെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പറയുന്നു. മുംബൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയമെന്നും പറയുന്നുണ്ട്.
മഞ്ജുവാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാതയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈയിടെ റിലീസ് ചെയ്തിരുന്നു. മഞ്ജു വാര്യര്‍ വിധവയും 15 വയസുകാരിയുടെ അമ്മയായും വേഷമിടുന്ന. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തലസ്ഥാന നഗരിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജുമാണ് നിര്‍മ്മാതാക്കള്‍. 15 വയസുകാരിയായ മകളെ വളര്‍ത്താനായി വളരെയധികംം കഷ്ടപ്പാട് അനുഭവിക്കുന്ന സുജാതയായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചെങ്കല്‍ച്ചൂളയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. ഇതിനൊപ്പം മോഹന്‍ലാല്‍ ഫാനാകുന്ന മോഹന്‍ലാല്‍ എന്ന ചിത്രവും മഞ്ജുവിന്റേതായി ഉടന്‍ തുടങ്ങും.
രണ്ടാം വരവില്‍ കൈനിറയെ സിനിമകളാണ് മഞ്ജുവിനു ലഭിച്ചത്. മിക്ക സിനിമകളും സാമ്പത്തികമായി നേട്ടമുണ്ടാക്കി. കൈനിറയെ സിനിമകളും കിട്ടി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു പറഞ്ഞതോടെ മഞ്ജു പലരുടെയും കണ്ണിലെ കരടായി. ആ സംഭവത്തിനു ശേഷം ഇറങ്ങിയ കെയര്‍ ഓഫ് സൈറാബാനുവെന്ന സിനിമ വമ്പന്‍ വിജയമായി.ഇതിനിടെയാണ് സിനിമയിലെ സ്ത്രീ കൂട്ടായ്മയുടെ ഉദയം.
ഗോസിപ്പുകളിളെ സ്ഥിരം നായകനായിരുന്ന ശ്രീകുമാര്‍ നായരും തിരക്കിലാണ്. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെയും എംടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന്റെയും പണിപ്പുരയിലാണ് ശ്രീകുമാര്‍. ഇതിനിടയില്‍ ശ്രീകുമാറിനെ മാനസികമായി തകര്‍ക്കാനാണ് പുതിയ പ്രചരണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ശ്രീകുമാര്‍ സംവിധാനം ചെയ്ത ചില പരസ്യ ചിത്രങ്ങളില്‍ മഞ്ജു മോഡലായിരുന്നു. അതുവച്ചാണ് പ്രചരണങ്ങള്‍ നേരത്തെ കൊഴുപ്പിച്ചിരുന്നത്. മോഹന്‍ലാല്‍ ചിത്രമായ വില്ലനിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ രണ്ടാം ഘട്ട ഷൂട്ടിങ്ങ് ഉടന്‍ തുടങ്ങും. മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായാണ് ചിത്രത്തില്‍ മഞ്ജു വേഷമിടുന്നത്. മഞ്ജു ഇങ്ങനെ ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുന്നതില്‍ അസൂയമൂത്ത ചിലരാണ് ഈ ദുഷ്പ്രചരണത്തിനു പിന്നിലെന്നു ന്യായമായും സംശയിക്കേണ്ടതുണ്ട്.