ഭാര്യയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിയുന്പോള്‍ ചോദ്യചിഹ്നമാകുന്നത് അവരുടെ മക്കളാണ്. ദിലീപ് അറസ്റ്റിലായതൊടുകൂടി മകള്‍ മീനാക്ഷിക്ക് എന്ത് സംഭവിച്ചു? മീനാക്ഷി എവിടെയാണ്? എന്നിങ്ങനെയുള്ള ചര്‍ച്ചകളും സജീവം.
ദിലീപ് ജയില്‍ പോയതോട് കൂടി മകളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനായി മഞ്ജു വാര്യര്‍ നിയമനടപടിക്ക് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും മഞ്ജു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി വിദേശത്ത് പോയിരിക്കുകയാണ്. അതിനിടെ മീനക്ഷി ഹോസ്റ്റലിലേക്ക് താമസം മാറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മീനാക്ഷി കേരളത്തില്‍ ഇല്ലെന്നാണ് പുതിയ വാര്‍ത്തകള്‍.
മീനാക്ഷിയുടെ പേരില്‍ പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പറയുന്നത് മീനാക്ഷി ദുബായിലാണെന്നാണ്. ദിലീപിന്‍റെ അടുത്ത ബന്ധുവിനൊപ്പം ദുബായിലാണ് മീനാക്ഷി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജ്വല്ലറി ഉദ്ഘാടനത്തിന് മഞ്ജു ദുബായില്‍ പോയി എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മകളും ദുബായില്‍ ഉണ്ടെന്നുള്ള വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ മകള്‍ക്ക് വേണ്ടിയാണോ മഞ്ജു ദുബായിലേക്ക് പോയതെന്നും സംശയമുണ്ട്.
ദുബായില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നും പ്രതികരിക്കാന്‍ മഞ്ജു തയ്യാറായിരുന്നില്ല. ദുബായില്‍ വന്നത് ജ്വല്ലറി ഉദ്ഘാടനത്തിനും മറ്റുമാണെന്നുള്ള കാര്യമാണ് മഞ്ജു സംസാരിച്ചിരുന്നത്.


