പൊലീസ് തലപ്പത്ത് അഴിച്ചുപണി…മനോജ് എബ്രഹാം ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപി

തിരുവനന്തപുരം∙ എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു.തിരുവനന്തപുരം ഐജിയുടെ ചുമതലമനോജ് എബ്രഹാമിനായിരുന്നു . തിരുവനന്തപുരം ഐജിയുടെ ചുമതല തുടര്‍ന്നും ഇദ്ദേഹം തന്നെ നിര്‍വഹിക്കും.
കേരള പൊലീസ് ഹൗസിങ് ആൻഡ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സിഎംഡി ശങ്കര്‍ റെഡ്ഡിയെ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു. ഇതിനായി എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു.

ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ കെഎപി നാലാം ബറ്റാലിയന്‍ കമന്‍ഡാന്റ് കോരി സഞ്ജയ് കുമാര്‍ ഗരുഡിനെ പൊലീസ് ആസ്ഥാനത്ത് ഡിഐജിയായി നിയമിച്ചു. ഇതിനായി എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു. ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ സെക്യൂരിറ്റി എസ്പി എ.അക്ബറിനെ ഡിഐജി (സെക്യൂരിറ്റി) ആയി നിയമിച്ചു. ഇതിനായി എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിഐജിയായി സ്ഥാനകയറ്റം കിട്ടിയ കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് മേധാവിയായി കോഴിക്കോട് നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ശ്യാം സുന്ദറിനെ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷന്‍ സിഎംഡിയായി നിയമിച്ചു. ആലപ്പുഴ എസ്പിയായി സ്ഥാനകയറ്റം നല്‍കി നിയമിച്ച സുജിത് ദാസിനെ കണ്ണൂര്‍ കെഎപി ബറ്റാലിയന്‍ കമന്‍ഡാന്റായി നിയമിച്ചു.

Top