വയനാട്ടിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ;ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.

കല്‍പ്പറ്റ : വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ടാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗർ ഡാമിനും സമീപത്ത് പന്തിപൊയിൽ വാളാരം കുന്നിൽ വച്ച് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത് എന്നാണ് വിവരം. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

നാലംഗ സംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. കൊല്ലപ്പെട്ടത് മലയാളിയല്ലെന്നാണ് ലഭിക്കുന്ന ആദ്യവിവരം. കൊല്ലപ്പെട്ടയാളില്‍നിന്നും ഇരട്ടക്കുഴല്‍ തോക്കും ലഘുലേഖയും പിടിച്ചെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകള്‍ സ്ഥിരമായി താവളമാക്കുന്ന കേന്ദ്രമാണ് ബാണാസുര മല. നിലമ്പൂര്‍ വെടിവയ്‌പ്പിന്റെ വാര്‍ഷികത്തില്‍ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നു. സൂചന ലഭിച്ചതിനെ തുടര്‍ന്ന് ശക്തമായ നിരീക്ഷണം നടത്തി ഈ പദ്ധതി പൊലീസ് തടയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് പൊലീസ് ആരേയും കയറ്റിവിടുന്നില്ല. ഇവിടെ മൊബൈൽ ഫോണിന് റേഞ്ചില്ലെന്നും സാറ്റലൈറ്റ് ഫോണ് വഴി പൊലീസ് ആസ്ഥാനത്ത് നിന്നും തണ്ടർ ബോൾട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന. മാവോയിസ്റ്റ് സംഘത്തിന്റെ കബനീ ദളം സജീവമായ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. കൊവിഡിനെ തുട‍ർന്ന് കുറച്ചു നാളുകളായി വനംവകുപ്പും തണ്ട‍ർ ബോൾട്ടും പട്രോളിം​ഗ് സജീവമായി നടത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച നടന്ന ഒരു ഉന്നതതലയോ​ഗത്തിൽ പട്രോളിം​ഗ് വീണ്ടും പുനഃരാരംഭിക്കാൻ തീരുമാനമായിരുന്നു.

Top