ക്രൈം ഡെസ്‌ക്
ബെയ്‌റൂട്ട്: വിവാഹത്തട്ടിപ്പിന്റെ പുത്തൻ ആശയവുമായാണ് ഈ പെൺകൊടി കളത്തിലിറങ്ങിയിരിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ പതിനൊന്ന് പേരെ വിവാഹം ചെയ്ത കോടിക്കണക്കിനു രൂപയാണ് യുവതി തട്ടിയെടുത്തത്. യുവതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഫേസ്ബുക്കിലൂടെയാണ് യുവതി യുവാക്കളെ കണ്ടെത്തുന്നത്. വ്യാജ പേരും മേൽ വിലാസവും നൽകിയാണ് യുവാക്കൾക്കായി കെണിയൊരുക്കുന്നത്. ഇതേ സമയം ഇവരുടെ യഥാർത്ഥ പേര് എന്താണെന്ന് ഭർത്താക്കൻമാർക്ക് അറിയില്ല. ഒടുവിലത്തെ ഭർത്താവിന് നൽകിയ പേര് ജരിയ പോൺ നമൺഭൂയെ എന്നാണ്. എന്നാൽ ഇത് വ്യാജമായിരിക്കുമെന്നാണ് പോലീസ് നിഗമനം. ദിവസങ്ങളോളം യുവതിയെ കാണാത്തതിനെ തുടർന്ന് ഭർത്താക്കന്മാർ നൽകിയ പരാതിയിലാണ് തട്ടിപ്പിനിരയായത് മനസ്സിലായത്.
തായ്ലന്റിൽ വിവാഹ ശേഷം ഭർത്താക്കന്മാർ ഭാര്യമാർക്ക് പണം നൽകുന്ന ആചാരമുണ്ട്. ഈ ആചാരത്തെ ബിസിനസ്സായി മാറ്റിയിരിക്കുകയാണ് യുവതി. ഒരു മാസത്തിനിടെ മൂന്നും നാലും വിവാഹം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഫേസ്ബുക്ക് അനുയോജ്യമായ യുവാക്കളെ കണ്ടെത്തുകയും കൂടുതൽ അടുപ്പം കാണിക്കുകയും പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമാണ് യുവതിയുടെ രീതി. ഇതിന് ശേഷം വിവാഹം ചെയ്യാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
വിവാഹത്തിന് ശേഷം ഓരോ യുവാക്കളുടെയും സാമ്പത്തിക ശേഷിക്കനുസരിച്ചാണ് ഭാര്യമാർക്ക് സ്ത്രീധനം നൽകുന്നത്. ഇങ്ങനെ ഒരാളിൽ നിന്ന് മൂന്നു മുതൽ ആറു ലക്ഷം രൂപ വരെ യുവതിക്ക് ലഭിച്ചിട്ടുണ്ട്. പണം ലഭിച്ചാൽ എന്തെങ്കിലും കാരണം പറഞ്ഞ് യുവതി വീട് വിടാറാണ് പതിവ്. പിന്നീട് രാജ്യത്തിന്റെ മറ്റേതെങ്കിലും സ്ഥലത്ത് പോയി തട്ടിപ്പ് നടത്തുകയാണ് യുവതി ചെയ്യുന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു.


