വധുവും വരനും പ്രണയിതാക്കളാണ്. പക്ഷേ ഇരുവരുടേയും വീട്ടുകാര്‍ക്ക് വിവാഹത്തില്‍ ഒട്ടും താല്‍പര്യമില്ല. എങ്കിലും പെണ്ണിന്റേയും ചെറുക്കന്റേയും നിര്‍ബന്ധത്തിന് വഴങ്ങി കല്യാണം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു.
കല്യാണ ദിവസം വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയി. പാലാ നഗരത്തിലെ പള്ളിയില്‍ വെച്ചായിരുന്നു കല്യാണം. കല്യാണച്ചടങ്ങുകള്‍ക്ക് ശേഷം പള്ളിയോട് ചേര്‍ന്ന പാരിഷ് ഹാളില്‍ വിരുന്ന് സല്‍ക്കാരവും ഒരുക്കിയിരുന്നു.
മധുരം വെയ്ക്കല്‍ ചങ്ങിന് വേണ്ടി വധുവും വരനും സ്‌റേറജില്‍ കയറിയതിന് പിന്നാലെയാണ് കൂട്ടത്തല്ല് തുടങ്ങിയത്. വരന്റെ വീട്ടുകാരിലൊരാളായ സ്ത്രീയും വധുവിന്റെ ബന്ധുവായ സ്ത്രീയും തമ്മില്‍ ചെറിയൊരു തര്‍ക്കമുണ്ടായതാണ് കാരണം. പിന്നീട് അടി പിടിയായി മാറി.
പരസ്പരം കസേര എറിഞ്ഞും, സദ്യയ്ക്ക് തയ്യാറാക്കിയ കറിയും ഭക്ഷണവുമെറിഞ്ഞുമെല്ലാം വാരി എറിഞ്ഞു.
പാരിഷ് ഹാളിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വധു അതിനിടെ പള്ളി വികാരിയെ കണ്ട് പരാതിയും പറഞ്ഞു. പക്ഷേ തല്ല്, തല്ലിത്തന്നെ തീരേണ്ടി വന്നു. അടിയെ തുടര്‍ന്ന് വിരുന്നിന് വന്നവര്‍ ഭക്ഷണം പോലും കഴിക്കാന്‍ നില്‍ക്കാതെ സ്ഥലം കാലിയാക്കി.
ഒടുക്കം പള്ളീലച്ചന്‍ ഇടപെട്ടാണ് സമാധാനമുണ്ടാക്കിയത്. ഇരുവീട്ടുകാരേയും അച്ഛന്‍ പറഞ്ഞ് സമാധാനിപ്പിച്ച് തിരിച്ചയയ്ക്കുകയായിരുന്നു.


