മറ്റക്കരയിലെ ടോറസ് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന്റെ ദാരുണാന്ത്യം നാടിന് നൊമ്പരമായി; മരിച്ചത് മറ്റക്കര സ്വദേശിയായ യുവാവ്

മറ്റക്കര: ടോറസ് ലോറി ബൈക്കിലിടിച്ച് മരിച്ച യുവാവ് നാടിന്റെ നൊമ്പരമായി. മറ്റക്കര കിളിയൻകുന്ന് നിവാസി അഞ്ചാനിക്കൽ ഗോപാലന്റെ മകൻ ഷിബു(28) വാണ് മരിച്ചത്. മറ്റക്കര വടക്കേടം ജങ്ഷന് താഴെ വടക്കേടത്തിനും ആലുംമൂടിനും ഇടയിലെ വളവിൽ വെച്ചാണ് അപകടം നടന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ യുവാവ് സംഭവ സ്ഥലത്ത് വച്ച് മരിച്ചതായി ദൃസാക്ഷികൾ പറഞ്ഞു. അയർക്കുന്നം പൊലീസെത്തിയാണ് മൃതദേഹം മാറ്റിയത്. ഓമനയാണ് അമ്മ. സഹോദരി: നിഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top