മാത്യുവിന്റെ കൊലപാതകം അനീഷ് മൊഴിമാറ്റി , കെട്ടിടത്തിന്റെ അടിത്തറയിളക്കി 12 മണിക്കൂര്‍ പരിശോധന വിഭലമായി

തലയോലപ്പറമ്പ് :തലയോലപ്പറമ്പില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ അടിത്തറ ഇളക്കി 12 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ പ്രതി മൊഴി മാറ്റി. കാലായില്‍ വീട്ടില്‍ കാക്ക മത്തനെന്നു വിളിക്കുന്ന മാത്യു(44)വിനെ കൊലപ്പെടുത്തി കെട്ടിടത്തിന്റെ അടിത്തറയ്ക്കടയില്‍ തള്ളിയെന്ന ടി.വി. പുരം പള്ളിപ്രത്തുശേരി ചെട്ടിയാംവീട്ടില്‍ അനീഷി(38)ന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് ഇതോടെ വിഫലമായത്. maa3രാവിലെ ഏഴ് മണി മുതല്‍ തുടങ്ങിയ പരിശോധന വൈകിട്ട് ഏഴുവരെ നീണ്ടു. അനീഷുമായി നേരിട്ടെത്തിയാണു പോലീസ് പരിശോധന നടത്തിയത്.
കള്ളനോട്ട് കേസില്‍ പ്രതിയായ അനീഷ് കഴിഞ്ഞ ദിവസമാണു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പണമിടപാടുമായി ബന്ധപ്പെട്ട വൈരാഗ്യത്തെത്തുടര്‍ന്നു മാത്തനെ കൊലപ്പെടുത്തി സമീപമുള്ള കെട്ടിടത്തിന്റെ അടിയില്‍ തള്ളി എന്നായിരുന്നു ഇയാളുടെ മൊഴി. എട്ടു വര്‍ഷം മുമ്പായിരുന്നു സംഭവം. അന്നുണ്ടായിരുന്ന കെട്ടിടത്തിന്റെ പിന്നില്‍ മൃതദേഹം തള്ളുകയായിരുന്നു.mathew-1

പഴയ കെട്ടിടം പൊളിച്ചു രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് വടക്കേകൊല്ലംപറമ്പില്‍ മാര്‍ട്ടിന്‍ ബഹുനില കെട്ടിടം നിര്‍മിക്കുകയായിരുന്നു. അനീഷ് പറഞ്ഞതനുസരിച്ച് മൂന്നു നില കെട്ടിടത്തിന്റെ അടിത്തറ എട്ടടിയോളം താഴ്ത്തി പരിശോധിച്ചുവെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല. യന്ത്രം ഉപയോഗിച്ച് കോണ്‍ക്രീറ്റ് പൊളിച്ചതിനുശേഷം അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ടു പിക്കാസിനു താഴ്ത്തുകയായിരുന്നു പരിശോധന. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ പരിസരം താഴ്ന്നായിരുന്നെങ്കില്‍ പുതിയ കെട്ടിടം പണിയുന്ന സമയത്ത് ഇത് മണ്ണിട്ടുയര്‍ത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഇന്നലെ പോലീസിനെ കുഴപ്പിച്ചതും ഇതുതന്നെയാണ്. കാരണം അക്കാലത്തു കുഴിയുടെ ആഴം നാല് അടി ആയിരുന്നെങ്കില്‍ ഒന്‍പത് അടി താഴ്ത്തിയിട്ടുപോലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇവിടെനിന്നു മൃതദേഹാവശിഷ്ടം കണ്ടെത്താതിരുന്നപ്പേള്‍, മറ്റൊരു സ്ഥലം അനീഷ് ചൂണ്ടിക്കാട്ടി. സമീപത്തുള്ള കിണറിനരുകില്‍ മൃതദേഹം താഴ്ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവിടെയും തെരച്ചില്‍ നടത്തിയിരുന്നു. കോട്ടയം എസ്.പി. (ഇന്‍ ചാര്‍ജ്) സൈമണ്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ജിനദേവന്‍, വിരലടയാള വിദഗ്ധരായ ശ്രീജ എസ്. നായര്‍, ജാന്‍സി ജോര്‍ജ്, വൈക്കം സി.ഐ. വി.എസ്. നവാസ്, തലയോലപ്പറമ്പ് എസ്.ഐ. ഫിറോസ്, വൈക്കം എസ്.ഐ. എം. സാഹില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Top