മട്ടന്നൂര്‍ വീണ്ടും ചുവന്നു

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. നഗരസഭയിലെ 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 വാര്‍ഡുകളിലും എല്‍ഡിഎഫ് വെന്നിക്കൊടി നാട്ടി.

ഏഴു വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിനു ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ജയമാണ് ഇത്തവണ എല്‍ഡിഎഫ് കൊയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ യുഡിഎഫിന്‍റെ തോല്‍വി കൂടുതല്‍ ദയനീയമായി മാറി. അതേസമയം, ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. നിലവല്‍ ബിജെപി അനുകൂല ട്രെന്‍റ് രാജ്യത്തുടനീളമുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ അതൊന്നും പ്രതിഫലിച്ചില്ല.

നിലവില്‍ നഗരസഭ ഭരിക്കുന്ന എല്‍ഡിഎഫ് അത്യുജ്ജ്വല ജയമാണ് ഇത്തവണ നേടിയത്. കഴിഞ്ഞ തവണ യുഡിഎഫിന്റെ പക്കലായിരുന്ന ഏഴ് സീറ്റുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

2012ലെ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നഗരസഭയില്‍ 34 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. അന്ന് 20 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ഭരണം കൈക്കലാക്കിയത്. യുഡിഎഫിനു 14 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.

സീറ്റൊന്നും നേടാനായില്ലെങ്കിലും ബിജെപിക്കും ആശ്വസിക്കാന്‍ നേരിയ വകയുണ്ട്. രണ്ടു സീറ്റുകളില്‍ രണ്ടാംസ്ഥാനത്തെത്താന്‍ ബിജെപിക്കു സാധിച്ചു. എല്‍ഡിഎഫും യുഡിഎഫും ജയിച്ച ഓരോ വാര്‍ഡുകളിലാണ് ബിജെപി കരുത്തുകാട്ടിയത്.

Top