കൊച്ചി: കേരളത്തിലെ അതിദാരിദ്ര നിര്‍മ്മാജനത്തെക്കുറിച്ച് ദി ടൈംസ് എഴുതിയ ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് എം ബി രാജേഷ്. ‘നല്ല കാര്യങ്ങള്‍, പ്രത്യേകിച്ച് കേരളത്തെക്കുറിച്ചാവുമ്പോള്‍ സഹിക്കാന്‍ കഴിയാത്തവര്‍ ക്ഷമിക്കണം. കേരളത്തെക്കുറിച്ച് ഇപ്പോള്‍ എഴുതിയിരിക്കുന്നത് ഠവല ഠശാല െആണ്’ എന്ന് ചൂണ്ടിക്കാണിച്ചാണ് എം ബി രാജേഷിന്റെ കുറിപ്പ്. ലണ്ടനില്‍ നിന്നിറങ്ങുന്ന വിഖ്യാത പത്രമായ ദി ടൈംസ് 1785 ല്‍ സ്ഥാപിതമായതും 240 വര്‍ഷത്തെ പാരമ്പര്യമുള്ളതുമാണെന്നും എം ബി രാജേഷ് ചൂണ്ടിക്കാണിക്കുന്നു.
‘അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഗുണഭോക്താക്കളായതിലൂടെ ജീവിതം തന്നെ മാറിയ 16 കാരി അമൃതയുടെയും സുനിത സുമേഷിന്റെയുമൊക്കെ ജീവിതാനുഭവങ്ങള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ വിശദമായി പറയുന്നുണ്ട്. ദി ഇക്കണോമിസ്റ്റിന്റേതു പോലെ ടൈംസിന്റെ റിപ്പോര്‍ട്ടും വിമര്‍ശനാത്മകമാണ്. കേരളത്തിന്റെ പരിമിതികളെക്കുറിച്ചും ടൈംസ് പറയുന്നുണ്ട്. പക്ഷേ, ഒപ്പം നേട്ടങ്ങളെ മതിപ്പോടെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു’ എന്നാണ് കേരളം ദാരിദ്ര്യത്തെ ചരിത്രത്തിന്റെ പേജുകളിലേക്ക് നാടുകടത്തി എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച് എം ബി രാജേഷ് എഴുതിയിരിക്കുന്നത്. വിമര്‍ശനാത്മകമാകുമ്പോള്‍ തന്നെ നല്ലതിനെ നല്ലത് എന്നുതന്നെ അവര്‍ പറഞ്ഞിരിക്കുന്നു. നമ്മുടെ നേട്ടങ്ങള്‍ ലോകശ്രദ്ധയില്‍ വരുമ്പോള്‍ നമുക്കെല്ലാം അഭിമാനിക്കാം. ചിലര്‍ക്ക് സഹിക്കാനാവില്ലെങ്കിലും എന്ന് പറഞ്ഞാണ് എം ബി രാജേഷ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
എം ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പ്
നല്ല കാര്യങ്ങള്‍, പ്രത്യേകിച്ച് കേരളത്തെക്കുറിച്ചാവുമ്പോള്‍ സഹിക്കാന്‍ കഴിയാത്തവര്‍ ക്ഷമിക്കണം. കേരളത്തെക്കുറിച്ച് ഇപ്പോള്‍ എഴുതിയിരിക്കുന്നത് ഠവല ഠശാല െആണ്. ലണ്ടനില്‍ നിന്നിറങ്ങുന്ന വിഖ്യാത പത്രമായ ദി ടൈംസ് 1785 ല്‍ സ്ഥാപിതമായതും 240 വര്‍ഷത്തെ പാരമ്പര്യമുള്ളതുമാണ്. കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തെക്കുറിച്ചും ഒപ്പം അഭിമാനകരമായ സാമൂഹിക പുരോഗതിയെക്കുറിച്ചും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടൈംസിന്റെ പ്രിന്റ് എഡിഷനില്‍ കേരളം ദാരിദ്ര്യത്തെ ചരിത്രത്തിന്റെ പേജുകളിലേക്ക് നാടുകടത്തി എന്നാണ് തലക്കെട്ട്.
അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഗുണഭോക്താക്കളായതിലൂടെ ജീവിതം തന്നെ മാറിയ 16 കാരി അമൃതയുടെയും സുനിത സുമേഷിന്റെയുമൊക്കെ ജീവിതാനുഭവങ്ങള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ വിശദമായി പറയുന്നുണ്ട്. ദി ഇക്കണോമിസ്റ്റിന്റേതു പോലെ ടൈംസിന്റെ റിപ്പോര്‍ട്ടും വിമര്‍ശനാത്മകമാണ്. കേരളത്തിന്റെ പരിമിതികളെക്കുറിച്ചും ടൈംസ് പറയുന്നുണ്ട്.
പക്ഷേ, ഒപ്പം നേട്ടങ്ങളെ മതിപ്പോടെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഭകേരളത്തിന്റെ ചുവന്ന വേരുകള്‍ മനുഷ്യര്‍ക്ക് കൂടുതല്‍ ആയുസ്സും മെച്ചപ്പെട്ട ജീവിതവും നല്‍കി’ എന്ന് ടൈംസ് പറയുന്നു. ഒരു വികസിത ഇന്ത്യ എങ്ങനെയായിരിക്കണം എന്നതിന് കേരളം മാതൃകയാണ് എന്നും ടൈംസ് പറയുന്നു. പ്രതിപക്ഷനേതാവിന്റെ വിമര്‍ശനവും അവര്‍ കൊടുത്തിട്ടുണ്ട്. ഒപ്പം ലോകബാങ്ക് മുന്‍ വൈസ് പ്രസിഡന്റും മലയാളിയുമായ വിനോദ് തോമസിനെപ്പോലെയുള്ളവര്‍ കേരളത്തെക്കുറിച്ച് പറഞ്ഞ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമുണ്ട്. വിമര്‍ശനാത്മകമാകുമ്പോള്‍ തന്നെ നല്ലതിനെ നല്ലത് എന്നുതന്നെ അവര്‍ പറഞ്ഞിരിക്കുന്നു. നമ്മുടെ നേട്ടങ്ങള്‍ ലോകശ്രദ്ധയില്‍ വരുമ്പോള്‍ നമുക്കെല്ലാം അഭിമാനിക്കാം. ചിലര്‍ക്ക് സഹിക്കാനാവില്ലെങ്കിലും.










