കൊടും വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എ പാഴ്‌സലായി കോട്ടയത്ത് എത്തിച്ചു: ചങ്ങനാശേരിയിൽ വിതരണം ചെയ്യാനുള്ള 20 ഗ്രാം എം.ഡി.എംഎയുമായി യുവാവ് അറസ്റ്റിൽ

കോട്ടയം: വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുടെ വൻ ശേഖരവുമായി യുവാവ് കോട്ടയത്ത് പിടിയിൽ. ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയായ മുഹമ്മദ് അൽത്താഫ് (21) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കേരളത്തിനു വെളിയിൽ നിന്നും പാഴ്‌സൽ വഴി വീര്യം കൂടിയ ലഹരി മരുന്നുകൾ ജില്ലയിലേയ്ക്കു കടത്തിയ സംഭവത്തിലാണ് മുഹമ്മദ് അൽത്താഫിനെ പിടികൂടിയത്.

സംസ്ഥാനത്തെ പാഴ്‌സൽ സർവ്വീസുകൾ വഴി മയക്ക് മരുന്ന് കടത്ത് നടക്കുന്നതായി എക്‌സൈസ് കമ്മിഷണർക്കു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പരിശോധന നടത്താൻ എക്‌സൈസ് സംഘത്തിനു നിർദേശം നൽകിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ ഭാഗമായി നഗരത്തിലെ പാഴ്‌സൽ സർവ്വീസുകളിൽ ഡെപ്യൂട്ടി കമ്മിഷണർ സുൽഫിക്കറിന്റെ നേതൃത്വത്തിൽ എക്‌സൈസ് സംഘം രഹസ്യാന്വേഷണം നടത്തിയിരുന്നു. എക്‌സൈസ് ഇന്റലിജൻസ് സംഘം നടത്തിയ അന്വേഷണത്തിൽ നഗരത്തിലെ പാഴ്‌സൽ സർവ്വീസുകളിൽക്കൂടി മയക്ക് മരുന്ന് കടത്തുന്നതായുള്ള കൃത്യമായ സൂചന ലഭിച്ചു.

തുടർന്ന് ദിവസങ്ങൾ നടത്തിയ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ എന്ന മയക്ക് മരുന്നുമായി ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ മുഹമ്മദ് അൽത്താഫ് പിടിയിലായത്’ ഇയാളുടെ കൂട്ടാളികളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബാംഗ്ലൂർ കേന്ദ്രമായ വൻ മയക്ക് മരുന്ന് ശ്രംഖലയാണ് ഇത്തരം മയക്ക് മരുന്ന് കടത്തുകളെ നിയന്ത്രിക്കുന്നത്.

മയക്ക് മരുന്ന് ഉപയോഗിക്കുന്നവർ പാർട്ടി ഡ്രഗ് പെർഫ്യൂം പൗഡർ എന്നിങ്ങനെയുള്ള ഓമനപ്പേരിലാണ് എം.ഡി.എം.എയെ വിളിക്കുന്നത്. ജില്ലയിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്. പത്തു ഗ്രാമിന് മുകളിൽ എം.ഡി.എ വിൽപ്പനയ്ക്കുള്ള അളവിലാണ് കണക്കാക്കുന്നത്. ഉദ്ദേശം ഇരുപത് ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. കോട്ടയം എക്‌സൈസ് ഇൻറലിജൻസ് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാറിന്റെയും കോട്ടയം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജികുമാറിന്റെയും നേതൃത്വത്തിലായിരുന്നു റെയിഡ്.

പരിശോധനയിൽ തഹസിൽദാർ രാജേന്ദ്രബാബുവാണ് ‘ പാർട്ടി യിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ ടോംസി, ജി.കിഷോർ, പ്രിവന്റീവ് ഓഫീസർ അരുൺ സി.ദാസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ലാലു തങ്കച്ചൻ, ഉണ്ണികൃഷ്ണൻ ‘ ശൃംകുമാർ ‘ അമൽ എന്നിവർ പങ്കെടുത്തു.

Top