നിപ്പയ്ക്ക് മരുന്നെത്തി: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: നിപ്പ വൈറസ് രോഗബാധയെ ചെറുക്കാനുളള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി. റിബവൈറിന്‍ എന്ന മരുന്നാണ് എത്തിച്ചത്. മലേഷ്യയില്‍ നിന്നാണ് ഈ മരുന്ന് ഇറക്കുമതി ചെയ്തത്.

റിബവൈറിന്‍ ഗുളിക കോഴിക്കോട് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് എത്തിച്ചത്. രണ്ടായിരം ഗുളികകള്‍ ആദ്യ ഘട്ടത്തില്‍ എത്തി. ബാക്കി എണ്ണായിരം ഗുളികകള്‍ നാളെ എത്തും. മരിച്ച പതിമൂന്ന് പേരില്‍ പതിനൊന്ന് പേര്‍ക്കും നിപ്പ ബാധയാണെന്ന് കണ്ടെത്തി. മലപ്പുറത്ത് നിപ്പ രോഗബാധയുണ്ടായത് കോഴിക്കോട് നിന്നുമാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിപ്പ വൈറസ് ബാധിച്ച പതിനൊന്ന് പേര്‍ മരിച്ചു. പതിമൂന്ന് പേര്‍ക്കാണ് നിപ്പ വൈറസ് ബാധ പിടിച്ചതായി കണ്ടെത്തിയത്. ഇതില്‍ പതിനൊന്ന് പേരാണ് മരണമടഞ്ഞത്. മലപ്പുറത്ത് നിപ്പ രോഗബാധയുണ്ടായി ആളുകള്‍ മരിച്ചത് കോഴിക്കോട് നിന്നും ബാധിച്ച രോഗത്തെ തുടര്‍ന്നാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. പത്ത് ദിവസത്തിനകം തന്നെ രോഗബാധ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാമെന്ന് പ്രതീക്ഷിയിലാണ് നിലവില്‍ ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് വരുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ 20 അഗം സംഘത്തെ തയ്യാറാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

റിബവൈറിന്‍ എന്ന മരുന്ന് നിപ്പ വൈറസ് ബാധയ്ക്ക് മാത്രമല്ല ഉപയോഗിക്കുക. എന്നാല്‍ നിലവില്‍ നിപ്പയക്ക് മാത്രമായി മറ്റ് മരുന്നുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലാത്തിതിനാല്‍ ഇത് തന്നെ ഉപയോഗിക്കാനാണ് നിലവിലെ തീരുമാനം.പാര്‍ശ്വഫലങ്ങളുളള ഗുളികയാണിത്. അനാവശ്യമായി ഇത് കഴിച്ചാല്‍ വൃക്കകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

Top