കോട്ടയത്ത് ചികിത്സ തേടിയയാള്‍ക്ക് നിപ്പാ വൈറസ്?: വിശദീകരണവുമായി മെഡിക്കല്‍ ഓഫീസര്‍

കോട്ടയം: കോട്ടയത്ത് നിപ്പാ വൈറസ് ബാധയെന്ന പ്രചരണം തെറ്റെന്ന് ആരോഗ്യ വകുപ്പ്. പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളിനു നിപ്പ വൈറസ് ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവില്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. പേരാമ്പ്ര താലൂക്കില്‍നിന്ന് ട്രെയിനില്‍ കോട്ടയത്തെത്തിയ ഇയാള്‍ പനിമൂലം അവശത തോന്നിയതിനെത്തുടര്‍ന്നു ചികിത്സ തേടുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് നിപ്പയല്ലെന്നാണ് പ്രാഥമിക നിഗമനം.

45 വയസ്സുകാരനായ വ്യക്്തി പനിയും ശ്വാസം മുട്ടലുമായാണ് ഇയാള്‍ എത്തിയത്. നിപ്പയാണെന്ന് കരുതി ഇതിനു വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ തീവ്ര പ്രചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ അതീവ സുരക്ഷയില്‍ ചികിത്സകള്‍ തുടരുകയാണ്.

Latest
Widgets Magazine