നിപ്പാ വൈറസ് തിരുവനന്തപുരത്തും?: ഒരാള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: പകര്‍ച്ച പനിയുടെ ലക്ഷണത്തെ തുടര്‍ന്ന് ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ . പൂജപ്പുരയില്‍ പഠിക്കുന്ന മലപ്പുറം സ്വദേശിയായ 21 വയസായ യുവാവാണ് നിരീക്ഷണത്തിലുള്ളത്.

ഇയാള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് പോയി വന്ന ശേഷം പനി വന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയത്. ഇയാള്‍ക്ക് നിപ വൈറസ് ബാധയുടെ മറ്റ് ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിപ്പ വൈറസ് ബാധയേറ്റ് കോഴിക്കോടും മലപ്പുറത്തുമായി ആകെ പത്ത് പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. മെയ് 18 ന് ശേഷം മരിച്ച ഏഴ് പേരുടെ കൂടി മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നാദാപുരം സ്വദേശി അശോകനും പേരാമ്പ്ര സ്വദേശി രാജനും മരിച്ചത് നിപ്പ വൈറസ് ബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. ഇതിന് പുറമെ മലപ്പുറം തിരൂരങ്ങാടിയിലും രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. ചികിത്സയിലുളള രണ്ട് പേരുടെ രക്തം പരിശോധിച്ചതിലും വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി പറഞ്ഞു.

നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ രക്തസാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു.

ആകെ 18 പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ നിന്നാണ് 12 പേര്‍ക്ക് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മരണത്തിലടക്കം നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ നേരത്തെ സാധിച്ചിരുന്നില്ല. ലിനിയുടെത് അടക്കമുളള മരണങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top