ഗായകന്‍ മിക്ക് ജാഗര്‍ക്ക് 23 കാരി കാമുകിയില്‍ കുട്ടിപിറന്നു; എഴുപത്തിമൂന്നാമത്തെ വയസില്‍ ജാഗറിന് എട്ടാമത്തെ മകന്‍

പ്രമുഖ റോളിങ് സ്റ്റോണ്‍ ഗായകന്‍ മിക്ക് ജാഗര്‍ക്ക് 23 കാരി കാമുകിയില്‍ കുട്ടിപിറന്നു. തന്റെ 73ാമത്തെ വയസിലാണ് ജാഗറിന് എട്ടാമത്തെ മകന്‍ പിറന്നിരിക്കുന്നത്. ഇദ്ദേഹത്തിന് ഈ കുട്ടി ജനിച്ചിരിക്കുന്നത് തന്റെ മൂത്തമകളുടെ പാതി പ്രായം മാത്രമുള്ള യുവതിയിലാണെന്ന പ്രത്യേകതയുമുണ്ട്. മകനെ കാണാനായി ജാഗര്‍ ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കുകയും ചെയ്തിട്ടുണ്ട്.

ഈ അവസരത്തില്‍ തനിക്ക് ഹാര്‍മിക്കിനൊപ്പം കഴിയണമെന്നാണ് ജാഗര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവര്‍ക്കും ഇന്നലെ മകന്‍ ജനിച്ചുവെന്നും അവര്‍ സന്തോഷത്തിലാണെന്നും ദമ്പതികള്‍ക്ക് വേണ്ടിയിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. തന്റെ പുതിയ ആല്‍ബമായ എല്‍പി ബ്ലൂ ആന്‍ഡ് ലോണ്‍സം യുകെയില്‍ ഈ ആഴ്ച റിലീസ് ചെയ്യാനിരിക്കവെയാണ് ആ സന്തോഷത്തെ ഇരട്ടിപ്പിച്ച് കൊണ്ട് ജാഗറിന്റെ കുടുംബത്തിലേക്ക് പുതിയ അംഗവുമെത്തിയിരിക്കുന്നത്. കുട്ടിയെ വളര്‍ത്താനായി ജാഗര്‍, മെലാനിക്ക് വര്‍ഷം തോറും ഒന്നരലക്ഷം ഡോളര്‍ നല്‍കാനുള്ള കരാറിലെത്തിയെന്നാണ് സൂചന. കുട്ടിക്ക് 18 വയസാകുന്നത് വരെ ഈ തുക നല്‍കുന്നതാണ്. ഇതിന് പുറമെ കുട്ടിയെ വളര്‍ത്താനായി മെലാനിക്ക് യുഎസില്‍ ഒരു വീട് കണ്ടെത്താനും ജാഗര്‍ മെലാനിയെ സഹായിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

18 വയസാകുന്നത് വരെ കുട്ടിയുടെ സ്‌കൂള്‍ ഫീസും ജാഗര്‍ നല്‍കുന്നതാണ്. കുട്ടി സെക്കന്‍ഡറി ക്ലാസിലെത്തിയാല്‍ വിദ്യാഭ്യാസത്തിനും മറ്റുള്ള ചെലവുകള്‍ക്കും ഒരു ട്രസ്റ്റാണ് സഹായം നല്‍കുക. ജാഗറും മെലാനിയും വിവാഹിതരാകാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും കുട്ടിക്ക് വേണ്ടി കോ പാരന്റിങ് നിര്‍വഹിക്കുന്നതാണ്. ജാഗറിന്റെ മൂത്തമകളായ കരിസ് ഹണ്ട് ജാഗറിന് 46 വയസാണ് പ്രായം. മാര്‍ഷ ഹണ്ടിലാണ് അദ്ദേഹത്തിന് ഈ മകള്‍ പിറന്നിരിക്കുന്നത്. തന്റെ മുന്‍ പാര്‍ട്ട്ണറായ ജെറിഹാളില്‍ ജാഗറിന് നാല് കുട്ടികളുണ്ട്. എലിസബത്ത്(32), ജെയിംസ്(31), ജോര്‍ജിയ(24),ഗബ്രിയേല്‍(18) എന്നിവരാണിവര്‍. ഇതിന് പുറമെ ബ്രസീല്‍ മോഡലായ ലൂസിയാനം ഗിമെനെസില്‍ അദ്ദേഹത്തിന് 17കാരനായ ലൂക്കാസ് എന്നൊരു മകന്‍ കൂടിയുണ്ട്.

ലൂസിയാനയുമായുള്ള ബന്ധം തുടങ്ങിയതിനെ തുടര്‍ന്നാണ് ഹാളുമായുള്ള 22 വര്‍ഷത്തെ ജാഗറിന്റെ ബന്ധം അവസാനിച്ചത്. ജാഗറിന് അഞ്ച് പേരക്കുട്ടികളുണ്ട്. ജാഡ്‌സിന്റെ മകള്‍ അസീസിക്ക് പെണ്‍കുട്ടി ജനിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ജാഗറിന്റെ 13 വര്‍ഷത്തെ പാര്‍ട്ട്ണറായ ഫാഷന്‍ ഡിസൈനര്‍ ലാറന്‍ സ്‌കോട്ട് 2014ല്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് മെലാനിയും ജാഗറും തമ്മിലുള്ള ബന്ധമാരംഭിച്ചിരുന്നത്.

Top