ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ ആളില്ല; ആവാസില്‍ ചേര്‍ന്നവര്‍ രണ്ട് ലക്ഷം പേര്‍ തികച്ചില്ല

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആവാസില്‍ ആളിനെ ചേര്‍ക്കാന്‍ കഴിയാതെ തൊഴില്‍ വകുപ്പ്. ആളെ ചേര്‍ക്കാനായി നെട്ടോട്ടം ഓടിയിട്ടും രണ്ട് ലക്ഷം തൊഴിലാളികളെ തികച്ച് ചേര്‍ക്കാന്‍ വകുപ്പിനായിട്ടില്ല. അഞ്ച് ലക്ഷം തൊഴിലാളികളെ മാര്‍ച്ച് 31 നകം ചേര്‍ക്കണമെന്നാണ് നിര്‍ദ്ദേശം. തൊഴില്‍ വകുപ്പ് ചേര്‍ത്തതാകട്ടെ 1.98 ലക്ഷം പേരെ.

ഇത്രയും അന്യസംസ്ഥാന തൊഴിലാളികളേ കേരളത്തിലുള്ളൂവെന്നാണ് തൊഴില്‍ വകുപ്പ് പറയുന്നത്. അതല്ല, 25 ലക്ഷം പേരുണ്ടെന്നാണ് ഇതിനെപ്പറ്റി പഠനം നടത്തിയ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ കണ്ടെത്തല്‍. ബംഗാളിലെ സ്മാര്‍ട്ട് ഐ.ടി എന്ന സ്ഥാപനത്തെയാണ് തൊഴിലാളികളുടെ ഐ.ഡി കാര്‍ഡ് തയാറാക്കി നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നത് അന്യസംസ്ഥാനക്കാരുടെ കണക്കെടുക്കാന്‍ കൂടിയാണ്. ഇവിടെ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ട് മുങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കടിഞ്ഞാണിടുക എന്ന ലക്ഷ്യവും പിന്നിലുണ്ട്. ഇവരെപ്പറ്റിയുള്ള സകല വിവരങ്ങളും രേഖപ്പെടുത്തുന്നതാണ് ഇന്‍ഷ്വറന്‍സ്.

ഇത്തരത്തില്‍ നിരീക്ഷണത്തിന് വേണ്ടിയാണ് ഇന്‍,്‌വറന്‍സ് എന്ന പേരില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഇതര സംസ്ഥാനക്കാര്‍ക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതില്‍ കുടുങ്ങാതിരിക്കാന്‍ അവര്‍ ബോധപൂര്‍വം തൊഴില്‍ വകുപ്പിന്റെ കണ്ണില്‍പ്പെടാതെ ഒളിച്ചുകളിക്കുന്നതെന്നാണ് വിവരം.

ഒരാഴ്ച കേരളത്തിലേക്ക് വന്ന ട്രെയിനുകളില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം കയറിയിറങ്ങിയാണ് കണക്കെടുത്തത്.

Top