അമൃതാനന്ദമയിയെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാൻ വിമർശനം. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പർശിച്ചു.സബ്ജക്ട് ഈസ് ക്ലോസ്ഡ് ആണെന്നും ചർച്ചയ്‌ക്കൊന്നും ഇനി കാര്യമില്ലയെന്നും സഖാവ് സജി ചെറിയാൻ

കൊച്ചി: മാതാ അമൃതാനന്ദമയിയെ ആശ്ലേഷിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ഒരു പരിഹാസവുമില്ലെന്നും, ‘സബ്ജക്ട് ഈസ് ക്ലോസ്ഡ്’ എന്നും പറഞ്ഞ് അദ്ദേഹം കൂടുതൽ പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. അത് കഴിഞ്ഞ കാര്യമാണെന്നും ചർച്ചയ്‌ക്കൊന്നും ഇനി കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ താൻ നേരത്തെ വിശദീകരണം നൽകിയതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു ആദരം അര്‍പ്പിച്ചത്. മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ആയിരുന്നു ആദരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചടങ്ങിൽ അമൃതാനന്ദമയിയെ അദ്ദേഹം ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇടതുപക്ഷ സർക്കാരിൽ നിന്നും, ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിയിൽനിന്നും ഉണ്ടായ പ്രവർത്തി തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന വിമർശനം പിന്നാലെ ഉയരുകയുണ്ടായി. സംവിധായകൻ പ്രിയനന്ദനൻ, മുതിർന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകൻ ജെയ്ൻ രാജ് അടക്കമുള്ളവർ ഇതിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയും വ്യാപക വിമർശനമാണ് ഉയർന്നത് .

എന്നാൽ അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നും അതുകൊണ്ടാണ് താൻ അഭിനന്ദിക്കാൻ പോയതെന്നുമാണ് സജി ചെറിയാൻ വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. താനവരെ കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട് കൊടുത്തുവെന്നും അതിൽ അവർ ഞെട്ടിപ്പോയെന്നും സജി ചെറിയാൻ പറയുകയുണ്ടായി. ആദ്യമായിട്ടാണ് അമ്മയ്ക്ക് ഒരാൾ അങ്ങോട്ട് ഉമ്മ കൊടുക്കുന്നത്. ടെലിവിഷനിൽ ഒക്കെ വന്നിട്ടുണ്ട്, എല്ലാവരും കാണണമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ മന്ത്രിയുടെ ഈ പ്രവൃത്തിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഒരു കമ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നായിരുന്നു പ്രധാന വിമർശനം. സംവിധായകൻ പ്രിയനന്ദനൻ, മുതിർന്ന സി.പി.എം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജ് എന്നിവർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയും വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

വിമർശനങ്ങളോട് പ്രതികരിച്ച് മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നും, അതുകൊണ്ടാണ് താൻ തിരിച്ച് ആശ്ലേഷിച്ചതെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. താനവരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ അങ്ങോട്ട് കൊടുത്തപ്പോൾ അവർ ഞെട്ടിപ്പോയെന്നും, ആദ്യമായിട്ടാണ് അമ്മയ്ക്ക് ഒരാൾ അങ്ങോട്ട് ഉമ്മ നൽകുന്നതെന്നും മന്ത്രി പറയുകയുണ്ടായി. ടെലിവിഷനിലും ഇത് സംപ്രേഷണം ചെയ്തിരുന്നുവെന്നും എല്ലാവരും കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top