കോട്ടയത്ത് ഒരു മാസത്തിനിടെ കാണാതായത് 25 യുവതികളെ; ഏറെ പേരും പ്രണയിച്ച് യുവാക്കളോടൊപ്പം നാടുവിട്ടവര്‍

വീട്ടുകാരുടെ എതിര്‍പ്പ് മറികടക്കാന്‍ നാടുവിടുന്നവരെ കണ്ടെത്തലാണ് പൊലീസിന്റെ ഇപ്പോഴത്തെ പ്രധാന പണി. കോട്ടയം ജില്ലയില്‍ ഒരു മാസത്തിനിടെ കാണാതായത് 25 യുവതികളാണ്. ഇവരില്‍ ഏറെ പേരും പ്രണയിച്ച് യുവാക്കളോടൊപ്പം നാടുവിട്ടവരാണ്. ഇതില്‍ മിക്കവരും ദിവസങ്ങള്‍ കഴിയുമ്പോള്‍ തിരികെ എത്തിയിട്ടുമുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി മൂന്ന് യുവതികളെയാണ് കാണാതായി എന്ന പരാതിയുമായി ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചത്.

അന്വേഷണത്തില്‍ മൂവരും കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടിയെന്നാണ് മനസിലായത്. ഇതില്‍ വൈക്കം സ്വദേശിയായ പത്തൊന്‍പതുകാരിയെ കാണാതായതിന് വൈക്കം പോലീസ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. ബന്ധുവായ യുവാവിനൊപ്പം പോയതായാണ് സൂചന. കാഞ്ഞിരപ്പള്ളിയില്‍ 21 വയസുള്ള കോളജ് വിദ്യാര്‍ഥിനിയെയാണ് കാണാതായത്. എന്നാല്‍ അന്വേഷണത്തില്‍ വിദ്യാര്‍ഥിനി മറ്റൊരു യുവാവുമൊത്ത് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് അവിടേക്ക് ഉടന്‍ തിരിച്ചു. സമാനമായ കേസ് മുണ്ടക്കയം പൊലീസിനും ലഭിച്ചു. ഇവിടെ ക്ഷേത്രത്തില്‍ പോയ 18കാരിയെയാണ് കാണാതായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണത്തില്‍ പുലിക്കുന്ന് സ്വദേശിയായ യുവാവിനൊപ്പം യുവതിയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. എന്നാല്‍ ഒളിച്ചോടിയ ശേഷം നാട്ടില്‍ തിരികെ എത്താത്തവരും പൊലീസിന് തലവേദന തീര്‍ക്കുന്നുണ്ട്. ചങ്ങനാശേരിയില്‍ നിന്ന് കാണാതായ പത്തൊന്‍പതുകാരനും മുപ്പത്തൊന്‍പതുകാരിയും ഇതുവരെ തിരിച്ചെത്തിയില്ല. ഇവര്‍ രണ്ട് പേരും മുന്‍പ് വിവാഹിതരായവരാണ്. ഒരു ഷോപ്പില്‍ ഒന്നിച്ച് ജോലി ചെയ്യുന്ന സമയത്താണ് ഇഷ്ടത്തിലായത്.

Top