നിയമം പാലിക്കാതെ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക്

നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന്‍റെ നേതൃത്വത്തിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് പാര്‍ക്കിന് പ്രവര്‍ത്താനുമതി ലഭിച്ചത്. ഗുരുതര ആരോപണങ്ങളാണ് എംഎല്‍എയ്ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്.

ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി ലഭിക്കുന്നതിന് മുന്‍പേ തന്നെ ടിക്കറ്റ് ഈടാക്കി പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പഞ്ചായത്തില്‍ പിഴ ഒടുക്കിയിരുന്നു. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങള്‍ പിവി അന്‍വര്‍ എംഎല്‍എ നിഷേധിച്ചു. രാഷ്ട്രീയപ്രേരിതം മാത്രമായ ആരോപണങ്ങളാണ് ഇതെന്നാണ് എംഎല്‍എ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ബന്ധപ്പെട്ടവരില്‍ നിന്ന് കൃത്യമായ അനുമതിയോ സുരക്ഷ ക്രമീകരണങ്ങളോ ഇല്ലാതെയാണ് പാര്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

അംസബ്ലി കെട്ടിടത്തിന് ലഭിച്ച താല്‍ക്കാലിക അനുമതി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മിതികള്‍ക്കുംപ്രത്യേക അനുമതി ആവശ്യമാണെന്നിരിക്കെയാണ് അംസബ്ലി കെട്ടിടത്തിന്റെ മറവില്‍ മറ്റു പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയത്.
park
വാട്ടര്‍ തീം പാര്‍ക്കിലെ റൈഡുകള്‍ക്ക് ബിഐഎസ് അംഗീകാരം ഉണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഇതുവരെ പരിശോധിച്ചിട്ടില്ല. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ സര്‍ക്കാരില്‍ നിന്ന് അനുമതിയോ ഇല്ലാതെയാണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

Top