മുന്‍ കേന്ദ്രമന്ത്രി എംഎം പള്ളംരാജുവിന്റെ വാര്‍ത്താസമ്മേളനം

മൈക്രോ സ്മാള്‍ & മീഡിയം എന്റര്‍പ്രൈസസ് (MSME)സ്ഥാപനങ്ങളും
വ്യക്തികളും ഭീമമായ അഴിമതിയുടെ ഇരകള്‍
ആമസോണ്‍ അഴിമതി വിവാദം
ആമസോണ്‍ അഴിമതി കുംഭകോണം ചെറുകിട കച്ചവടക്കാരുടെയും ഇടത്തര വിഭാഗത്തിന്റേയും നടുവൊടിക്കുന്നു.
വാടക കൊലയാളിയെ പോലെയുള്ള മോഡി സര്‍ക്കാരിന്റെ നിഷ്ഠൂര നീക്കത്തിനു
പുറകില്‍ പൈശാചിക ലക്ഷ്യങ്ങള്‍.
ച്ച കഴിഞ്ഞ 70 വര്‍ഷം കൊണ്ട് പടുത്തിയര്‍ത്തിയ കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള സ്ഥാപനങ്ങള്‍ തുച്ഛമായ വിലക്കു വിറ്റു തുലക്കുന്നു.
ച്ച ചെറുകിട കച്ചവടക്കാരുടേയും ചെറുകിട വ്യവസായങ്ങളുടേയും വരുമാനത്തിന് അന്ത്യം കുറിക്കുന്നു.
ച്ച മിച്ചമുള്ള സ്ഥാപനങ്ങള്‍ ഒരു കൂട്ടം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വില്ക്കുന്നു.
8546 കോടി രൂപയുടെ ആമസോണ്‍ അഴിമതി പുറത്ത്
ചെറുകിട കച്ചവടക്കാരേയും, സംരംഭകരേയും ശ്വാസം മുട്ടിച്ച് അവരുടെ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കിയതിനു പുറമേ രാജ്യത്ത് 14 കോടി തൊഴിലവസരങ്ങളാണ് ഇല്ലാതാക്കിയത്.
അമേരിക്കന്‍ ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണ്‍ 8546 കോടി രൂപയാണ് കഴിഞ്ഞ 2 വര്‍ഷം കൊണ്ട് നിയമ സഹായത്തിനുള്ള ഫീസ് എന്ന പേരില്‍ ചിലവഴിച്ചത്. ഇന്ത്യയുടെ
ലാ & ജസ്റ്റീസ് വകുപ്പിന്റെ മൊത്തം വാര്‍ഷിക ബഡ്ജറ്റ് 1100 കോടിയാണ്. അതിന്റെ എത്രയോ ഇരട്ടിയാണ് ആമസോണ്‍ ചിലവാക്കിയിരിക്കുന്നത്. ഇത് അഴിമതിക്ക് വേണ്ടിയാണെന്ന് ഭാഗികമായി ആമസോണ്‍ സമ്മതിച്ചിട്ടുണ്ട്.
ആമസോണ്‍ അഴിമതി വെളിച്ചത്തു വന്നതിലൂടെ ഇത്രയും ഭീമമായ തുക കൈക്കൂലിയായി കൊടുത്തു എന്ന് ആരോപിക്കപ്പെടുന്നു.
മോഡി സര്‍ക്കാരിനോടുള്ള ലളിതമായ കുറച്ചു ചോദ്യങ്ങള്‍
1 ഏതു രാഷ്ട്രീയക്കാരും, ഉന്നത ഉദ്യോഗസ്ഥരും, രാഷ്ട്രീയ പാര്‍ട്ടികളും ആണ് ഇത്രയും വലിയ തുകയായ 8546 കോടി കൈപ്പറ്റിയത്?
2 ഈ തുക കൈപ്പറ്റിയത് സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതാനും ചെറുകിട കച്ചവടക്കാരെയും വ്യവസായ സംരംഭകരേയും ഇല്ലാതാക്കാനും, അതുവഴി ആമസോണ്‍ കമ്പനിയുടെ കച്ചവടം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കാനും വേണ്ടിയായിരുന്നോ?
3 ആറു ആമസോണ്‍ കമ്പനികള്‍ ചേര്‍ന്നാണ് നിയമ ഫീസായി ഈ തുക നല്‍കിയതെന്ന് പറയുന്നു.
എങ്കില്‍ ഈ ആറു കമ്പനികള്‍ തമ്മിലുള്ള ബന്ധമെന്താണ്? വാണിജ്യപരമായി എന്തു ബന്ധമാണ് ഈ ആറു കമ്പനികള്‍ക്ക് മറ്റു കമ്പനികളുമായി ഉള്ളത്? ഇത്രയും തുക എങ്ങിനെ സ്വരൂപിച്ചു? ആര്‍ക്കാണ് ഈ തുക നല്‍കിയത്?
4 കൈക്കൂലി നല്‍കുന്നതും, അതുവഴി ഒദ്യോഗിക തലത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നത് ഇന്ത്യയിലും അമേരിക്കയിലും ഒരുപോലെ ക്രമിനല്‍ കുറ്റമാണെന്നിരിക്കെ മോഡി സര്‍ക്കാരിന്റെ മൂക്കിനു താഴെ എങ്ങിനെയാണ് ഇത്രയും തുക കൈക്കൂലിയായി കൊടുത്തത്?
5 ഭീമമായ 8546 കോടി രൂപ ഒരു ബഹുരാഷ്ട്ര കമ്പനി ഉന്നതങ്ങളില്‍ കൈക്കൂലിയായി കൊടുത്തു എന്നത് രാജ്യത്തിന്റെ സുരക്ഷക്കു തന്നെ ഭീഷണിയല്ലേ?
6 ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?
അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ ആമസോണ്‍ കമ്പനിയുടെ പേരില്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി മോഡി ആവശ്യപ്പെട്ടോ?
7 ആമസോണ്‍ അഴിമതി സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെ കൊണ്ട്
അന്വേഷിപ്പിക്കേണ്ടതല്ലേ?

Top