ഉടമയറിയാതെ മൊബൈല്‍ ആപ്പ് വഴി സ്വകാര്യം ജീവിതം പകര്‍ത്തിയ കേസില്‍ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍; സംസ്ഥാനത്ത് ആദ്യത്തെ സംഭവം

കൊച്ചി: കാമുകിയുടെ ഭര്‍ത്താവിന്റെ മൊബൈലില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അയാളുടെ സ്വകാര്യ ജീവിതം പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാങ്ക് ജീവനക്കാരനായ അജിത്ത് എന്ന വ്യക്തിയാണ് പൊലീസിനെപ്പോലും ഞെട്ടിച്ച സംഭവത്തിലെ പ്രതി. ഉടമയറിയാതെ മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് സ്വകാര്യത പകര്‍ത്തിയത്.

അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയാണ് അറസ്റ്റിലായ അജിത്. അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത്, അവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമ പോലും അറിയാതെ സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ സഹായത്തോടെയായിരുന്നു ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അഞ്ചു മാസത്തോളം യുവതിയുടെ ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അജിത് നിരീക്ഷിച്ചു. സംഭാഷണങ്ങളുടെ ശബ്ദരേഖയും സ്വകാര്യനിമിഷങ്ങളുടേതുള്‍പ്പെടെയുള്ള ദൃശ്യങ്ങളും പകര്‍ത്തി. തട്ടിപ്പു മനസ്സിലാക്കിയ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി എളമക്കര പൊലീസിനെ സമീപിച്ചു.

മൊബൈല്‍ ഫോണില്‍ സ്ഥാപിച്ച ആപ്ലിക്കേഷന്‍ വഴി തന്നെ പ്രതിയെ കണ്ടെത്തിയ പൊലീസ്, പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിനുവേണ്ടിയാണെന്ന് അജിത് പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഇവയുപയോഗിച്ച് ഭാവിയില്‍ ബ്ലാക്‌മെയില്‍ ചെയ്യുകയോ പണം തട്ടുകയോ ആകാം ലക്ഷ്യമെന്നാണു സംശയം.

Top