ഭര്‍ത്താവിന്റെ ഫോണ്‍ നിയന്ത്രണത്തിലാക്കിയ കേസ്; ആപ്പ് വഴി സ്വകാര്യത ചോര്‍ത്തിയതില്‍ ഇടപെട്ടത് ഡി.സി.പി.; 3800 രൂപയുണ്ടെങ്കില്‍ ആരെയും നിരീക്ഷിക്കാം

കൊച്ചി: സൂക്ഷിക്കുക, നിങ്ങളറിയാതെ നിങ്ങളുടെ മൊബൈലിലൂടെ നിങ്ങളെ നിരീക്ഷിക്കാന്‍ ആളുണ്ട്. അതെ കഴിഞ്ഞ ദിവസം പുറത്തു വന്ന മൊബൈല്‍ ആപ്പ് വഴി സ്വകാര്യത ചോര്‍ത്തിയ കേസില്‍ സംഭവിച്ചത് ഇതാണ്. തന്റെ സുഹൃത്തുമായി ചേര്‍ന്ന് ഭര്‍ത്താവായ അദ്വൈതിന്റെ ഫോണില്‍ രഹസ്യ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ദൈനംദിന കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ഭാര്യ. കൂട്ടുകാരനനായ അജിത് സംഭവത്തില്‍ പിടിയിലായിട്ടുണ്ട്.

ഖത്തറില്‍ ജോലി ചെയ്തിരുന്ന അദ്വൈത് ഫെബ്രുവരിയിലാണ് തിരിച്ചെത്തുന്നത്. അക്കൗണ്ടിലെ ഏഴ് ലക്ഷം രൂപ തീര്‍ന്ന വിവരം അറിഞ്ഞപ്പോള്‍ ഭാര്യയെ ചോദ്യം ചെയ്തു. വീട്ടുചെലവിനായി ഭാര്യയുടെ കൈയില്‍ എ.ടി.എം. കാര്‍ഡ് കൊടുത്തിരുന്നു. എന്നാല്‍, ഇത്രയധികം തുക എവിടെപ്പോയി എന്ന അദ്വൈതിന്റെ ചോദ്യത്തിന് ഭാര്യ പറഞ്ഞ മറുപടി സുഹൃത്തിന് കടം നല്‍കിയെന്നാണ്. ഇതും പറഞ്ഞ് ഇരുവരും വഴക്കായി. ഈ വഴക്ക് അഞ്ച് മാസമായി തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ ഭാര്യ കുട്ടിയെയും എടുത്ത് അമ്പലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. അങ്ങനെയാണ് സുഹൃത്തുമായി ചേര്‍ന്ന് ഭര്‍ത്താവിനു മേല്‍ ചാരക്കണ്ണുറപ്പിച്ച് പേടിപ്പിക്കാന്‍ പദ്ധതിയിട്ടത്. തുടര്‍ന്നാണ് സുഹൃത്ത് അജിത് നല്‍കിയ ആപ്പ് ഭര്‍ത്താവിന്റെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. ആപ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ഭാര്യ അദ്വൈതിനെ ദിവസവും വിളിച്ച് അദ്ദേഹത്തിന്റെ സകല ചലനങ്ങളും വിവരിക്കാന്‍ തുടങ്ങി. തനിക്ക് പണം നല്‍കണമെന്നും അല്ലെങ്കില്‍ ജീവിതം തകര്‍ക്കുമെന്നും ഭാര്യ ഭീഷണിപ്പെടുത്തിയെന്നും അദ്വൈത് പറയുന്നു.

3,800 രൂപ മുടക്കിയാല്‍ നമ്മള്‍ വിചാരിക്കുന്ന ആളുടെ സകല കാര്യങ്ങളും മൊബൈലിലൂടെ ചോര്‍ത്താം. പ്രത്യേക ‘ചാര ആപ്പ്’ വാങ്ങി പിന്തുടരേണ്ടയാളുടെ ഫോണിലും നമ്മുടെ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യണം. ഇതിനു വേണ്ടി വരിക പരമാവധി ഒരു മിനിറ്റ് സമയം. ഇതോടെ നിങ്ങളെ ഹാക്ക് ചെയ്ത ആള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണിലെ വീഡിയോ ഓണാക്കി നിങ്ങളെ കാണാനാവും. ശബ്ദവും റെക്കോഡ് ചെയ്യാം. നിങ്ങള്‍ എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു, സംസാരിക്കുന്നു തുടങ്ങി സകല വിവരങ്ങളും ആപ്പിലൂടെ അറിയാം. മൊബൈല്‍ ആപ്പ് ആയി ഒരു ചാരന്‍ സദാ നിങ്ങളെ പിന്തുടരും. ഫോണില്‍ വീഡിയോ ഓണ്‍ ആകുന്നതോ റെക്കോഡ് ആവുന്നതോ നിങ്ങളറിയുകയുമില്ല. മറ്റ് ആപ്പുകളില്‍ നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്നും ആപ്പ് വഴി ഹാക്ക് ചെയ്യുന്നയാള്‍ക്ക് അറിയാനാകും.

ജൂലായ് 28-നാണ് അദ്വൈത് ഡി.സി.പി. ഹേമേന്ദ്രനാഥിനെ കാണുന്നത്. അവര്‍ ആപ്പിന്റെ പ്രവര്‍ത്തനം കണ്ടെത്തി കഴിഞ്ഞിരുന്നു. അത് ഡെമോ അടക്കം കാണിച്ച് സംഭവം അദ്ദേഹത്തെ ധരിപ്പിച്ചു. ഇതോടെ അദ്വൈതിനെ കബളിപ്പിച്ചയാളെ പിടികൂടാന്‍ ഡി.സി.പി. സ്‌പെഷ്യല്‍ ഷാഡോ ടീം രൂപവത്കരിച്ച് ആലപ്പുഴയിലേക്ക് വിടുകയായിരുന്നു

പ്രതി തനിക്കെതിരേ ഭീഷണി മുഴക്കിയിട്ടുണ്ടെന്നാണ് അദ്വൈത് പറയുന്നത്. ജാമ്യത്തിലിറങ്ങിയാല്‍ അദ്വൈതിന്റെ സ്വകാര്യ വീഡിയോകള്‍ ഇന്റര്‍നെറ്റിലൂടെ പുറത്ത് വിടുമെന്നും വിടരുതെന്നുണ്ടെങ്കില്‍ കേസ് പിന്‍വലിക്കണമെന്നുമാണ് ഭീഷണിയെന്ന് അദ്വൈത് പറയുന്നു. കേസില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും അദ്വൈത് പറഞ്ഞു.

Top