മോദിയെ വെട്ടാൻ ആർഎസ്എസ് ഇടപെടൽ: പ്രധാനമന്ത്രിയാകാൻ മോദി വേണ്ട: ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയാൽ യോഗി ആദിത്യനാഥ്; തൂക്ക് സഭയെങ്കിൽ നിതിൻ ഗഡ്ഗരി; മോദിയെയും അമിത് ഷായെയും വെട്ടി ആർഎസ്എസ് ഇടപെടൽ

സ്വന്തം ലേഖകൻ

നാഗ്പൂർ: പ്രധാനമന്ത്രി സ്ഥാനത്തു നിന്നും നരേന്ദ്രമോദിയെ വെട്ടാൻ ആർഎസ്എസ് ഇടപെടൽ. ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രഖ്യാപിത നിലപാടിൽ നിന്നും പിന്നോക്കം പോയ മോദി, കോർപ്പറേറ്റുകൾക്ക് കീഴടങ്ങിയതായാണ് ആർഎസ്എസ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മോദിയേക്കാൾ തീവ്ര നിലപാടുകളുള്ള യോഗി ആദിത്യനാദിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടുന്നതിനുള്ള നീക്കമാണ് ഇപ്പോൾ ആർഎസ്എസ് നടത്തുന്നത്.
ആർഎസ്എസിലൂടെ വളർന്നു വന്ന നരേന്ദ്രമോദി,  പ്രധാനമന്ത്രിയായതോടെ ആർഎസ്എസ് നയങ്ങളെല്ലാം തൊണ്ടു തൊടാതെ വിഴുങ്ങിയെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഗോവധ നിരോധനവും, അയോധ്യാ ക്ഷേത്ര നിർമ്മാണവും അടക്കമുള്ള വിഷയങ്ങളിൽ ആർഎസ്എസിന്റെ നിലപാടുകൾക്ക് എതിരായിരുന്നു പലപ്പോഴും മോദിയുടെ നിലപാട്. അധികാരത്തിൽ എത്തിയെങ്കിലും മോദി പല തവണയും ക്ഷേത്ര നിർമ്മാണം എന്ന അജണ്ടയെ രഹസ്യമായി തള്ളിപ്പറയുകയായിരുന്നു.
കോർപ്പറേറ്റുകൾക്കും, വൻ വ്യവസായികൾക്കും വേണ്ടി മോദി നടത്തിയ നീക്കങ്ങൾ യഥാർത്ഥത്തിൽ ക്ഷേത്ര നിർമ്മാണം എന്ന അജണ്ടയിൽ നിന്നും സർക്കാരിനെ പിന്നോട്ടടിച്ചു. ക്ഷേത്രം നിർമ്മിക്കുന്നതു വഴി ഏതെങ്കിലും രീതിയിലുള്ള സംഘർഷം രാജ്യത്ത് ഉണ്ടായാൽ ഇത് രാജ്യത്തെ കലാപത്തിൽ കൊണ്ടെത്തിക്കും എന്നതായിരുന്നു മോദിയുടെ ഭീതി. ഇത് രാജ്യത്തെ വികസന സൗഹാർദ അന്തരീക്ഷത്തെ തകർക്കും. ഇത് കോർപ്പറേറ്റുകൾക്കും വൻകിട വ്യവസായികളെയും രാജ്യത്ത് നിന്ന് അകറ്റും. ഈ സാഹചര്യത്തിലാണ് മോദി രാമക്ഷേത്ര നിർമ്മാണം എന്ന അജണ്ടയിൽ നിന്നും പിന്നോക്കം പോയത്.
എന്നാൽ, ആർഎസ്എസിലും സംഘപരിവാർ സംഘടനകളിലും ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇതേ തുടർന്നാണ് അടുത്ത തവണ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് യോഗി ആദിത്യനാഥിന്റെ പേര് ആർഎസ്എസ് നേതൃത്വം ഉയർത്തിക്കാട്ടുന്നത്. മോദിയേക്കാൾ തീവ്രനിലപാടുകളുള്ള യോഗി അധികാരത്തിൽ എത്തിയാൽ രാമക്ഷേത്രം എന്ന ആർഎസ്എസ് അജണ്ട സുഖമായി നടപ്പാക്കാൻ സാധിക്കുമെന്ന്ാണ് സംഘപരിവാറിന്റെ പ്രതീക്ഷ. യോഗി ആദിത്യനാദിനെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കാൻ മോദിയെ തന്നെ ഇത്തവണ ആദ്യാവസാനം പ്രചാരണ രംഗത്ത് സജീവമാക്കും. തിരഞ്ഞെടുപ്പ് ഫലം എത്തി ബിജെപിയ്ക്ക് തനിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യമുണ്ടായാൽ പിൻവാതിലിലൂടെ യോഗിയെ മുഖ്യമന്ത്രിയാക്കുന്നതിനാണ് ആർഎസ്എസ് ഇപ്പോൾ നീക്കം നടത്തുന്നത്. ഇതിനിടെ ബിജൈപിയ്ക്ക് തനിച്ച് കേവലഭൂരിപക്ഷമുണ്ടാകാത്ത സാഹചര്യമുണ്ടായാൽ, മുൻ ബിജെപി അദ്ധ്യക്ഷൻ നിധിൻ ഗഡ്ഗരിയെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാക്കാനും നീക്കം നടക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top